Connect with us

Kerala

അന്താരാഷ്ട്ര ഡോക്യുമെന്ററി ഫെസ്റ്റിവലില്‍ മൂന്ന് ചിത്രങ്ങള്‍ക്ക് വിലക്ക്

Published

|

Last Updated

തിരുവനന്തപുരം: അന്താരാഷ്ട്ര ഡോക്യുമെന്ററി ഫെസ്റ്റിവലില്‍ മൂന്ന് ഡോക്യുമെന്ററികള്‍ക്ക് വിലക്ക്. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയമാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള അനുമതി നിഷേധിച്ചത്. രോഹിത് വെമുല, കശ്മീര്‍, ജെഎന്‍യു വിഷയങ്ങളുമായി ബന്ധപ്പെട്ട ഡോക്യുമെന്ററികളാണ് വിലക്കിയത്.

കശ്മീര്‍ വിഷയവുമയി ബന്ധപ്പെട്ട ഇന്‍ ദ ഷെയ്ഡ് ഓഫ് ഷോലന്‍ ചിനാര്‍, ജെ എന്‍ യു പ്രക്ഷോഭവുമായി ബന്ധപ്പെട്ട മാര്‍ച്ച്, മാര്‍ച്ച്, മാര്‍ച്ച്, രോഹിത് വെമുലയുടെ ജീവിതം പ്രതിപാദിക്കുന്ന അണ്‍ബയറിംഗ് ബീയിംഗ് ഓഫ് ലൈറ്റ്‌നസ് എന്നീ ചിത്രങ്ങളാണ് വിലക്കിയത്.

കഴിഞ്ഞ ഒന്ന് രണ്ട് വര്‍ഷങ്ങളായി ഇന്ത്യയില്‍ നടന്ന അസഹിഷ്ണുതയുമായി ബന്ധപ്പെട്ട വിഷയങ്ങളെ അധികരിച്ചുകൊണ്ടുള്ള ഡോക്യുമെന്ററികള്‍ക്കാണ് അനുമതി നിഷേധിച്ചതെന്ന് കേരള ഫിലിം അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു. രാജ്യത്ത് സാംസ്‌കാരിക അടിയന്തരാവസ്ഥ നില്‍ക്കുന്നു.അതിന്റെ ഉദാഹരമാണ് പ്രദര്‍ശനാനുമതി നിഷേധിച്ചതെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.