Connect with us

International

ഇന്ത്യക്ക് എസ് സി ഒ പൂര്‍ണ അംഗത്വം

Published

|

Last Updated

അസ്റ്റാന: രണ്ട് വര്‍ഷക്കാലം നീണ്ടുനിന്ന ദീര്‍ഘമായ നടപടിക്രമങ്ങള്‍ക്കൊടുവില്‍ ഇന്ത്യക്കും പാക്കിസ്ഥാനും ഷങ്ഗായി കോര്‍പ്പറേഷന്‍ ഓര്ഗനൈസേഷനില്‍ ( എസ് സി ഒ)പൂര്‍ണ അംഗത്വം ലഭിച്ചു. നാറ്റോക്ക് ബദലായി ചെനക്ക് മേല്‍ക്കോയ്മയുള്ള സുരക്ഷാ സംഘമാണ് എസ് സി ഒ. ഇന്ത്യയുടെ അംഗത്വത്തിനായി റഷ്യ ശക്തമായ സമ്മര്‍ദം ചെലുത്തിയപ്പോള്‍ പാക്കിസ്ഥാന്റെ അംഗത്വത്തെ ചൈനയും പിന്തുണച്ചു. കൂട്ടായ്മ വിപുലമാക്കിയതോടെ എസ് സി ഒ 40ശതമാനം മാനവരാശിയേയും പ്രതിനിധീകരിക്കുന്ന ഒന്നായിമ മാറി. ആഗോള ജി ഡി പിയുടെ 20 ശതമാനത്തിനടുത്ത് വരുമിത്. എസ് സി ഒ അംഗത്വം ലഭിച്ചതോടെ മേഖലയിലെ സുരക്ഷയും പ്രതിരോധവും സംബന്ധിച്ച് സമ്മര്‍ദം ചെലുത്താന്‍ ഇന്ത്യക്കാവും. ഇന്ത്യക്കും പാക്കിസ്ഥാനും അംഗത്വം ലഭിച്ചത് തങ്ങള്‍ക്ക് വളരെ സുപ്രധാന നിമിഷങ്ങളാണെന്ന് എസ് സി ഒ അധ്യക്ഷനായ കസാക്കിസ്ഥാന്‍ പ്രസിഡന്റ് നുര്‍സല്‍ത്താന്‍ നസാര്ബയേവ് എസ് സി ഒ ഉച്ചകോടിയില്‍ അംഗത്വം പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു. ലോകത്തിലെ വലിയ ഊര്‍ജ ഉപഭോഗ രാജ്യങ്ങളിലൊന്നായ ഇന്ത്യക്ക് എസ് സി ഒ അംഗരാജ്യങ്ങളില്‍നിന്നും പ്രക്യതി വാതക,, എണ്ണ ലഭ്യതകള്‍ക്ക് അംഗത്വം സഹായകമാകും. 2015ല്‍ റഷ്യയില്‍ നടന്ന എസ് സി ഒ ഉച്ചകോടിയില്‍ ഇന്ത്യക്ക് അംഗത്വം ലഭിച്ചിരുന്നുവെങ്കിലും ഇപ്പോഴാണ് ഭരണപരമായ തടസങ്ങള്‍ നീങ്ങി പൂര്‍ണ അംഗത്വം ലഭിക്കുന്നത്. 2001ല്‍ ഷങ്ഗായിയില്‍ നടന്ന ഉച്ചകോടിയിലാണ് എസ് സി ഒ സ്ഥാപിതമാകുന്നത്. റഷ്യ. ചൈന, കിര്‍ഗ് റിപ്പബ്ലിക്, തജികിസ്ഥാന്‍, ഉസ്‌ബെക്കിസ്താന്‍ എന്നീ രാജ്യങ്ങളിലെ പ്രസിഡന്റുമാരാണ് ഇതിന് നേത്യത്വം കൊടുത്തത്.

Latest