എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം സ്വാഗതാര്‍ഹമെന്ന് വെള്ളാപ്പള്ളി

Posted on: June 9, 2017 12:33 pm | Last updated: June 9, 2017 at 2:34 pm

ആലപ്പുഴ: എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം സ്വാഗതാര്‍ഹമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ലോകത്ത് ഒരിടത്തും മദ്യനിരോധനം പ്രയോഗികമായി നടപ്പാക്കിയിട്ടില്ല.

എല്ലായിടത്തും മദ്യനിരോധനം പരാജയമായിരുന്നു. ബാറുകള്‍ തുറക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തേ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.