ഖത്വറിലെ ഇന്ത്യക്കാര്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ഇന്ത്യന്‍ എംബസി

Posted on: June 9, 2017 10:41 am | Last updated: June 9, 2017 at 1:55 pm

ദോഹ: ഖത്വറിലുള്ള ഇന്ത്യക്കാര്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ഖത്വര്‍ അറിയിച്ചതായി ഇന്ത്യ എംബസി.

ഇന്ത്യന്‍ എംബസി നല്‍കിയ കത്തിലാണ് ഖത്വര്‍ ഭരണകൂടത്തിന്റെ മറുപടി
ലഭിച്ചത്. ആവശ്യ സാധനങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. എല്ലാ മുന്‍കരുതലുകളും ഖത്വര്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ എംബസിയെ അറിയിച്ചു.