കോഴിക്കോട് ഹര്‍ത്താലില്‍ നിന്ന് വാഹനങ്ങളെ ഒഴിവാക്കിയെന്ന് സിപിഎം

Posted on: June 9, 2017 9:08 am | Last updated: June 9, 2017 at 11:12 am

കോഴിക്കോട്: കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിന് നേര്‍ക്കുണ്ടായ ബോംബേറില്‍ പ്രതിഷേധിച്ച് സിപിഎം കോഴിക്കോട് ജില്ലയില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണിവരെയാണ് ഹര്‍ത്താല്‍.

പുലര്‍ച്ചെ ഹര്‍ത്താല്‍ ആഹ്വാനം നല്‍കിയതോടെ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ച് വാഹനങ്ങളെ ഒഴിവാക്കിയതായി സിപിഎം ജില്ലാ കമ്മിറ്റി അറിയിച്ചു.