First Gear
ജി.എസ്.ടി: ജൂലൈ മുതൽ മഹീന്ദ്ര, മാരുതി, ഹ്യുണ്ടായി കാറുകളില്‍ വന്‍ ഡിസ്‌കൗണ്ട്

ന്യൂഡൽഹി : കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ചരക്ക് സേവന നികുതി ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്നതോടെ മുൻനിര കാറുകൾക്ക് എല്ലാം വൻ വിലക്കുറവ് നിലവിൽ വരും.
ആഡംബര വാഹന ശ്രേണിയിൽ ഉൾപ്പെടുന്ന ഫോർച്ചുണർ 43% സെസ് ഏർപ്പെടുത്തുന്നതോടെ 1.2 ലക്ഷം രൂപയുടെ കിഴിവ് ആണ് പ്രതീക്ഷിക്കുന്നത്. മഹീന്ദ്ര നിരയില്‍ എക്‌സ്‌യുവി 500 ന്റെ W4 വേരിയന്റില്‍ 49000 രൂപയാണ് മഹീന്ദ്ര കുറച്ചിരിക്കുന്നത്. സമാനമായി എക്‌സ്‌യുവി 500 ന്റെ W6, W8 വേരിയന്റുകളില്‍ 73000 രൂപയുടെ വിലക്കുറവും മഹീന്ദ്ര ഒരുക്കിയിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസൂക്കിയും വ്യത്യസ്ത ഓഫറുകളുമായി ഉപഭോക്താക്കളെ കാത്തിരിക്കുന്നു. 3400 രൂപയാണ് ഇഗ്നിസ് മാരുതി സുസൂക്കി കുറച്ചിരിക്കുന്നത്.
എന്നാൽ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി നേരിട്ട് ഓഫറുകൾ പ്രഖ്യാപിച്ചിട്ടില്ല, എന്നാലും യഥാര്‍ത്ഥ ജിഎസ്ടി നിരക്കുകള്‍ ഔദ്യോഗികമായി ലഭിച്ചതിന് ശേഷം കൂടുതല്‍ വരുന്ന തുക അതത് ഉപഭോക്താക്കള്‍ക്ക് റീഫണ്ട് ചെയ്യുമെന്നാണ് ഹ്യുണ്ടായി അറിയിച്ചിരിക്കുന്നത്.
ആഡംബര വാഹന നിർമാതാക്കളായ മെര്‍സിഡീസ് ബെന്‍സ് ആഭ്യന്തര മോഡലുകളില്‍ ഏഴ് ലക്ഷം രൂപ വരെ നിരക്കിളവ്നൽകുമ്പോൾ ഔടി ഇന്ത്യ മോഡലുകളില്‍ 10 ലക്ഷം രൂപ വരെയാണ് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.