Connect with us

National

വരുണ്‍ ഗാന്ധി കോണ്‍ഗ്രസില്‍ ചേരുമെന്ന് സൂചന

Published

|

Last Updated

ന്യൂഡല്‍ഹി: ബി.ജെ.പി നേതാവും ഗാന്ധി കുടുംബത്തിലെ അംഗവുമായ വരുണ്‍ ഗാന്ധി കോണ്‍ഗ്രസില്‍ ചേരാന്‍ ചര്‍ച്ചകള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. ബി.ജെ.പി നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് വരുണ്‍ കോണ്‍ഗ്രസിലേക്ക് അടുക്കുന്നതെന്ന് ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി മാര്‍ച്ച് 25 ന് ജന്‍പഥില്‍ ഇക്കാര്യത്തില്‍ വരുണ്‍ ഗാന്ധി ചര്‍ച്ച നടത്തിയതായും
പ്രിയങ്കാ ഗാന്ധിയാണ് വരുണിനെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിന് പിന്നിലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും പങ്കെടുത്തു. 2015ല്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി നിര്‍ത്തപ്പെട്ടതിന് ശേഷം ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ തന്നെ തഴയുന്നതില്‍ വരുണ്‍ ഗാന്ധി അതൃപ്തനായിരുന്നു. കഴിഞ്ഞ യു.പി. തിരഞ്ഞെടുപ്പിലും വരുണിന് കാര്യമായ റോളുണ്ടായിരുന്നില്ല.എന്നാല്‍ വരുണിന്റെ കോണ്‍ഗ്രസ് പ്രവേശനം അത്ര എളുപ്പമാകില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കേന്ദ്രമന്ത്രിയും വരുണിന്റെ അമ്മയുമായ മേനകാ ഗാന്ധി കോണ്‍ഗ്രസ് പ്രവേശനത്തിന് എതിരാണെന്നും റിപ്പോര്‍ട്ടുണ്ട്. 1983ലാണ് മേനകാ ഗാന്ധി കോണ്‍ഗ്രസ് വിട്ട് സഞ്ജയ് വിചാര്‍ മഞ്ച് രൂപവത്കരിച്ചത്. പിന്നീട് ജനതാദളിലും അതിന് ശേഷം ബിജെപിയിലേക്കും ചേക്കേറുകയായിരുന്നു.