13 മദ്യശാലകള്‍ പൂട്ടിയെന്ന് സര്‍ക്കാര്‍

കൊച്ചി: കണ്ണൂര്‍- കുറ്റിപ്പുറം റോഡില്‍ 13 മദ്യശാലകള്‍ പൂട്ടിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ചേര്‍ത്തല- കഴക്കൂട്ടം ഭാഗത്ത് മദ്യശാല തുറന്നിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ചേര്‍ത്തല മുതല്‍ കഴക്കൂട്ടം വരെയും കണ്ണൂര്‍ മുതല്‍ കുറ്റിപ്പുറം വരെയുമുള്ള പാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നതിനെതിരായ ഹരജി പരിഗണിക്കവേയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ ഇക്കാര്യങ്ങള്‍ അറിയിച്ചത്. പാതയോരത്തെ മദ്യശാലകള്‍ തുറക്കാനുള്ള നീക്കത്തെ ഇന്നലെ ഹൈക്കോടതി ശക്തമായി വിമര്‍ശിച്ചിരുന്നു.
Posted on: June 7, 2017 3:30 pm | Last updated: June 7, 2017 at 6:35 pm