Connect with us

Kerala

മുഖ്യമന്ത്രി പദം താന്‍ ആഗ്രഹിച്ചിട്ടില്ല: കെഎം മാണി

Published

|

Last Updated

കോട്ടയം: മുഖ്യമന്ത്രി പദം താന്‍ ആഗ്രഹിച്ചിട്ടില്ലെന്നു കേരള കോണ്‍ഗ്രസ്എം ചെയര്‍മാന്‍ കെ.എം. മാണി. മുഖ്യമന്ത്രി പദത്തിനായി എല്‍ഡിഎഫുമായി ചര്‍ച്ച നടത്തിയിട്ടില്ല. യുഡിഎഫിനെ തകര്‍ക്കാന്‍ ആഗ്രഹിച്ചിട്ടില്ലെന്നും കെഎം മാണി വ്യക്തമാക്കി.

കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് ക്ഷണിച്ചിരുന്നുവെന്ന് കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിയുടെ മുഖപത്രമായ പ്രതിച്ഛായയില്‍ വന്നിരുന്നു. എല്‍ഡിഎഫിലെ ചില നേതാക്കള്‍ മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇത് നിരസിച്ചതിനുളള സമ്മാനമായിരുന്നു ബാര്‍ കോഴ വിവാദമെന്നും പ്രതിച്ഛായ പറയുന്നു. അതേസമയം പ്രതിച്ഛായയില്‍ വന്നത് അവരുടെ നിരീക്ഷണം മാത്രമാണെന്നും കെഎം മാണി കൂട്ടിച്ചേര്‍ത്തു.