ഭക്ഷണം അത് കഴിക്കുന്നവരുടെ തിരഞ്ഞെടുപ്പ്; താന്‍ മാംസഭുക്കാണെന്ന് വെങ്കയ്യ നായിഡു

Posted on: June 7, 2017 10:35 am | Last updated: June 7, 2017 at 2:38 pm

മുംബൈ: ഭക്ഷണം അത് കഴിക്കുന്നവരുടെ തിരഞ്ഞെടുപ്പാണെന്ന് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ വെങ്കയ്യ നായിഡു. താനൊരു മാംസഭുക്കാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരേയും സസ്യഭുക്കുകളാക്കി മാറ്റാനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് ചിലര്‍ പറയുന്നത്. എന്ത് കഴിക്കണമെന്നും എന്ത് കഴിക്കേണ്ട എന്നും തീരുമാനിക്കേണ്ടത് അത് കഴിക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുംബൈയില്‍ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

താന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായി ഹൈദരബാദില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. താന്‍ ഒരു മാംസഭുക്കുമാണ്, എന്നിട്ടും ഞാന്‍ ബിജെപിയുടെ പ്രസിഡന്റായി. ഭക്ഷണത്തിന്റെ പേരില്‍ ചിലര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.