Connect with us

Gulf

ഖത്തര്‍ മീഡിയകളില്‍ നിന്ന് രാജി വെച്ചവര്‍ക്ക് ജോലി നല്‍കുമെന്ന് രോറ്റാന

Published

|

Last Updated

ജിദ്ദ: ഖത്തറിലെ മീഡിയകളില്‍ നിന്ന് രാജി വെച്ച് സൗദിയിലേക്ക് മടങ്ങുന്നവര്‍ക്ക് തങ്ങളുടെ ചാനലില്‍ ജോലി നല്‍കുമെന്ന് രോറ്റാന ചാനല്‍ അറിയിച്ചു.

ഖത്തറുമായി ബന്ധങ്ങള്‍ വഷളായതിനെത്തുടര്‍ന്ന് പ്രമുഖ ഖത്തര്‍ സ്‌പോര്‍ട്ട്‌സ് ചാനല്‍ ബി ഇന്നില്‍ നിന്ന് സൗദി പൗരന്മാര്‍ രാജി വെച്ചുവെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.അറബ് കോടീശ്വരന്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്റെ ഉടമസ്ഥതയിലുള്ളതാണു രോറ്റാന ചാനല്‍ ശൃംഖല

Latest