Connect with us

Gulf

വൃദ്ധസദനങ്ങളിലെ നിര്‍ധനര്‍ക്ക് സഹായമെത്തിക്കും

Published

|

Last Updated

ദുബൈ: യു എ ഇ ദാന വര്‍ഷത്തിന്റെയും റമസാന്‍ ജീവകാരുണ്യ പദ്ധതിയുടെയും ഭാഗമായി കേരളത്തിലെ വൃദ്ധസദനങ്ങളിലെ നിര്‍ധനരായ അന്തേവാസികള്‍ക്ക് ഭക്ഷണവും മരുന്നും സൗജന്യമായി നല്‍കുമെന്ന് ദുബൈ ആസ്ഥാനമായുള്ള ഫാത്തിമാ ഹെല്‍ത് കെയര്‍ ഗ്രൂപ് ചെയര്‍മാന്‍ ഡോ. കെ പി ഹുസൈനും എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ഡോ. ബീനാ ഹുസൈനും വാര്‍ത്താ ലേഖകരെ അറിയിച്ചു. അറുപത് വയസ്സിന് മുകളിലുള്ള ആളുകളെ കണ്ടെത്തി എത്രയും വേഗം സഹായം എത്തിക്കാന്‍ കേരളത്തിലെ സന്നദ്ധ പ്രവര്‍ത്തകരോടും മറ്റും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അതേ സമയം സാധാരണ ഗതിയിലുള്ള ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടരും. നിര്‍ധന കുടുംബത്തിലെ കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയക്കു സഹായം നല്‍കി വരാറുണ്ടന്നും അവര്‍ പറഞ്ഞു.

ഇതിനിടെ ഫാത്തിമാ ഹെല്‍ത് കെയര്‍ ഗ്രൂപ് ഇഫ്താര്‍ സംഗമത്തില്‍ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നൂറു കണക്കിനാളുകള്‍ പങ്കെടുത്തു.