Connect with us

National

ടി.ടി.വി. ദിനകരന് പിന്തുണയുമായി മൂന്ന് എംഎല്‍എമാര്‍ കൂടി

Published

|

Last Updated

ചെന്നൈ: എഐഎഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി. ദിനകരന് പിന്തുണയുമായി മൂന്ന് എംഎല്‍എമാര്‍ കൂടി രംഗത്ത്. ഇതോടെ 31 എംഎല്‍എമാരുടെ പിന്തുണയാണ് തങ്ങള്‍ക്കുള്ളതെന്നാണ് ദിനകരന്‍ പക്ഷത്തിന്റെ അവകാശവാദം. മുന്‍ മന്ത്രി സെന്തില്‍ ബാലാജി, മധുര എംഎല്‍എ രാജന്‍ ചെല്ലപ്പ, പരമകുടി എംഎല്‍എ മുത്തയ്യ എന്നിവരാണ് ഇന്നു പിന്തുണ പ്രഖ്യാപിച്ചെത്തിയത്.

ദിനകരന്‍ തിങ്കളാഴ്ച പാര്‍ട്ടി ജനറല്‍ സെക്രട്ടറി വി.കെ. ശശികലയെ ബംഗളൂരുവിലുള്ള പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. തമിഴ്‌നാട്ടിലെ രാഷ്ട്രീയസ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനായിരുന്നു സന്ദര്‍ശനം.