Connect with us

National

ഇന്ത്യന്‍ വിമാനങ്ങളില്‍ വൈ-ഫൈ സംവിധാനം വരുന്നു

Published

|

Last Updated

മുംബൈ: വിമാനത്തില്‍ വൈഫൈ അനുവാദം ഉപഭോക്താക്കള്‍ക്ക് ലഭിക്കാന്‍ വേണ്ടിയുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ വിമാനങ്ങള്‍. വിമാനടിക്കറ്റ് എടുക്കുമ്പോള്‍ തന്നെ വിമാന കമ്പനികള്‍ ഉപഭോക്താക്കളോട് ഫോണ്‍വിളിയെകുറിച്ചുളള നയം വ്യക്തമാക്കുകയാണെങ്കില്‍ ഇക്കാര്യത്തിന് അനുമതി നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

വിമാനങ്ങളില്‍ ഏറെനേരം യാത്ര ചെയ്യുമ്പോള്‍ ഒട്ടേറെപേര്‍ക്ക് അലസത അനുഭവപ്പെടാറുണ്ട്. വൈഫൈ അനുവദിക്കുന്നതിലൂടെ സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ചാറ്റ് ചെയ്യാന്‍ കഴിയുകയും ഇതിലൂടെ ബോറടി മാറ്റാന്‍ കഴിയുമെന്നാണ് വിമാനക്കമ്പനികളുടെ വിലയിരുത്തല്‍.

യാത്രക്കാര്‍ക്ക് തങ്ങളുടെ മൊബൈല്‍, കമ്പ്യൂട്ടര്‍ ഡിവൈസ് എന്നിവ വൈഫൈ ഹാര്‍ഡ്‌വയറിലേക്ക് ബന്ധിപ്പിക്കാന്‍ അവസരം നല്‍കുമെന്ന് ഒരു ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭീകരര്‍ വയര്‍ലെസ് സര്‍വ്വീസുകള്‍ തടസ്സമുണ്ടാക്കുകയും വിമാനങ്ങളെ മിസൈലുകളാക്കുകയും ചെയ്യുമെന്ന ഭീതിയും ഉണ്ട്.

---- facebook comment plugin here -----

Latest