ഖത്തര്‍ എയര്‍വേസ് യുഎഇ, ഈജിപ്ത്, ബഹ്‌റൈന്‍ സര്‍വീസുകള്‍ റദ്ദാക്കി

Posted on: June 6, 2017 1:02 pm | Last updated: June 6, 2017 at 1:02 pm

ദുബൈ: യുഎഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഖത്തര്‍ എയവേസ് റദ്ദാക്കി. സഊദി അറേബ്യയിലേക്കുള്ള സര്‍വീസുകള്‍ ഇന്നലെ തന്നെ റദ്ദാക്കിയിരുന്നു. ഖത്തറിന് ഉപരോധം ഏര്‍പ്പെടുത്തിയ മറ്റു അറബ് രാജ്യങ്ങള്‍ ഖത്തറിലേക്കും തിരിച്ചുമുള്ള വിമാനസര്‍വീസുകള്‍ റദ്ദാക്കിയിരുന്നു.

ജൂണ്‍ അഞ്ച്, ആറ് തീയതികളില്‍ ഖത്തര്‍ എയര്‍വേസില്‍ ഈ രാജ്യങ്ങളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ഒരു മാസത്തിന് ശേഷമുള്ള മറ്റൊരു തീയതിലേക്ക് മാറ്റി ബുക്ക് ചെയ്യാമെന്ന് ഖത്തര്‍ എയര്‍വേസ് അധികൃതര്‍ അറിയിച്ചു.