ഒാട്ടോയിൽ നിന്ന് കെെക്കുഞ്ഞിനെ വലിച്ചെറിഞ്ഞ് കൊന്ന് അമ്മയെ പീഡിപ്പിച്ചു

Posted on: June 6, 2017 11:54 am | Last updated: June 6, 2017 at 3:50 pm

ഗുരുഗ്രാം (ഹരിയാന): കൈക്കുഞ്ഞിനേയുമായി ഓട്ടോയില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് ക്രൂരപീഡനം. ഒമ്പത് മാസം പ്രായമായ കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം യുവതിയെ കൂട്ട മാനഭംഗത്തിനിരയാക്കി. ഹരിയാനയിലെ ഐഎംടി മനേസറിലാണ് സംഭവം.

മെയ് 29ന് നടന്ന സംഭവം ഇപ്പൊഴാണ് പുറംലോകം അറിയുന്നത്. ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടിലേക്ക് പോകാനായി ഓട്ടോയില്‍ കയറിയതായിരുന്നു 23കാരിയായ യുവതി. ഈ സമയം ഓട്ടോയില്‍ മറ്റു മൂന്ന് പേര്‍കൂടി ഉണ്ടായിരുന്നു. കയറിയ ഉടന്‍ തന്നെ ഇവര്‍ സ്ത്രീയെ ഉപദ്രവിക്കാന്‍ തുടങ്ങി. ഇത് എതിര്‍ത്തപ്പോള്‍ കുഞ്ഞിനെ ഓട്ടോയില്‍ നിന്ന് വലിച്ചെറിയുകയും ഡല്‍ഹി – ഗുരുഗ്രാം എക്‌സ്പ്രസ് ഹൈവേക്ക് സമീപമുള്ള റോഡില്‍ വെച്ച് യുവതിയെ കൂട്ട ബലാത്സംഗം ചെയ്യുകയുമായിരുന്നു.

കുഞ്ഞിനെ ഓട്ടോയില്‍ നിന്ന് വലിച്ചെറിഞ്ഞുവെന്നാണ് യുവതി ആദ്യം പോലീസില്‍ പരാതി നല്‍കിയത്. പിന്നീട് പിഡനകാര്യവും വെളിപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.