Connect with us

Gulf

ഉംറ: തടസ്സമില്ലെന്ന് സഊദി; ആശങ്കയൊഴിയാതെ തീര്‍ഥാടകര്‍

Published

|

Last Updated

ദോഹ: ഖത്വറുമായി നയതന്ത്രബന്ധം ഉപേക്ഷിച്ചതിനു പിന്നാലെ കര, വ്യോമ മാര്‍ഗങ്ങള്‍ അടക്കുന്നതിനും ഖത്വര്‍ പൗരന്‍മാരോട് രാജ്യം വിട്ടു പോകാനും ആവശ്യപ്പെട്ടുവെങ്കിലും ഖത്വറില്‍ നിന്നുള്ള ഉംറ തീര്‍ഥാടനത്തിന് തടസ്സമുണ്ടാകില്ലെന്ന് സഊദി വ്യക്തമാക്കി. എന്നാല്‍, വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കുകയും അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ അടക്കുകയും ചെയ്യുന്നതോടെ ഉംറ യാത്ര തടസ്സപ്പെടുമെന്നാണ് നിരീക്ഷണങ്ങള്‍.

ഖത്വറില്‍ നിന്ന് ഇന്ത്യക്കാരുള്‍പ്പെടെ നൂറു കണക്കിന് വിദേശികള്‍ കരമാര്‍ഗം ഉംറ പോകാറുണ്ട്. റമസാന്‍ അവസാന നാളുകള്‍ പ്രതീക്ഷിച്ച് യാത്ര പുറപ്പെടാനിരുന്ന ആയിരക്കണക്കിനു തീര്‍ഥാടകര്‍ ഇപ്പോള്‍ ആശങ്കയിലാണ്. അതിര്‍ത്തി അടക്കാനുള്ള തീരുമാനത്തോടെ ഇന്നലെ തന്നെ ഖത്വറിലേക്ക് ഭക്ഷ്യവസ്തുക്കളും മറ്റു ചരക്കുകളുമായി വന്ന ട്രക്കുകള്‍ സഊദി അതിര്‍ത്തിയില്‍ നീണ്ട നിരയായി കാത്തു നില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഖത്വറില്‍ നിന്ന് തിരിച്ചുള്ള ട്രക്ക് ഗതാഗതവും പ്രതിസന്ധിയിലാകും.

Latest