ഖത്തറിലേക്കുള്ള പഞ്ചസാര കയറ്റുമതി നിര്‍ത്തി

Posted on: June 5, 2017 8:57 pm | Last updated: June 6, 2017 at 11:58 am

ദുബൈ: യുഎഇ, സഊദി അറേബ്യ രാജ്യങ്ങള്‍ ഖത്തറിലേക്കുള്ള പഞ്ചസാര കയറ്റുമതി നിര്‍ത്തിവെച്ചു. ഖത്തറിനെതിരെ അറബ് രാഷ്ട്രങ്ങള്‍ ഉപരോധം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. ഉപരോധത്തെ തുടര്‍ന്ന് ഭക്ഷ്യ കയറ്റുമതി നിര്‍ത്തിക്കൊണ്ടുള്ള ആദ്യ നടപടിയാണിത്.

വര്‍ഷത്തില്‍ ഒരു ലക്ഷം ടണ്‍ പഞ്ചസാരയാണ് ഇരു രാജ്യങ്ങളും ഖത്തറിലേക്ക് കയറ്റുമതി ചെയ്തിരുന്നത്. പഞ്ചസാരക്ക് ചെലവ് ഏറെയുള്ള വിശുദ്ധ റമസാനില്‍ കയറ്റുമതി നിര്‍ത്തിയത് ഖത്തറിനെ ബാധിച്ചേക്കും.