Connect with us

International

ഖത്തര്‍ പ്രതിസന്ധി ഇന്ത്യയെ ബാധിക്കില്ല: സുഷമ സ്വരാജ്

Published

|

Last Updated

ന്യൂഡല്‍ഹി: ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിഛേദിച്ച ഗള്‍ഫ് രാജ്യങ്ങളുടെ നീക്കം ഇന്ത്യയെ ബാധിക്കില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇത് ജിസിസി (ഗള്‍ഫ് കോഓര്‍ഡിനേഷന്‍ കൗണ്‍സില്‍)യുടെ ആഭ്യന്തരവിഷയമാണ്.

ഖത്തറിലുള്ള ഇന്ത്യക്കാരെക്കുറിച്ച് മാത്രമാണ് അശങ്ക. ഖത്തര്‍- ഇന്ത്യാ ബന്ധത്തെയോ കരാറുകളെയോ ഈ നീക്കം ബാധിക്കില്ലെന്നും സുഷമ വ്യക്തമാക്കി. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത്, യമന്‍ രാജ്യങ്ങളാണ് ഖത്തറു
മായുള്ള നയതന്ത്രബന്ധം പൂര്‍ണമായും അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

കശ്മീര്‍ വിഷയം ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയിലൂടെ മാത്രമേ പരിഹരിക്കാന്‍ കഴിയൂ. പാക്കിസ്ഥാന്‍ ഇതിനെ അന്താരാഷ്ട്ര കോടതിക്ക് മുന്നിലെത്തിക്കാന്‍ ശ്രമിക്കരുത്. കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ കേന്ദ്രം തയ്യാറാണ്. എന്നാല്‍ ചര്‍ച്ചയും ഭീകരവാദവും ഒരുമിച്ചു പോകില്ല.
കസാഖിസ്ഥാനില്‍വച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക്ക് പ്രധാനമന്ത്രി നവാസ് ശരീഫും തമ്മില്‍ കൂടിക്കാഴ്ച നടത്താനുള്ള കാര്യം തീരുമാനിച്ചിട്ടില്ല.
ഉത്തരാഖണ്ഡില്‍ ചൈനീസ് ഹെലികോപ്റ്ററുകള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച വിഷയവും ഇന്ത്യയുടെ എന്‍എസ്ജി അംഗത്വവും ചൈനയുമായി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

Latest