അണ്ണാ ഡിഎംകെ നേതാവ് വികെ ശശികലയ്ക്ക് 30 ദിവസത്തെ പരോള്‍

Posted on: June 5, 2017 3:21 pm | Last updated: June 5, 2017 at 6:04 pm

ബെംഗളൂരു: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് ജയിലില്‍ കഴിയുന്ന എഐഎഡിഎംകെ നേതാവ് വി.കെ.ശശികലയ്ക്ക് 30 ദിവസത്തെ പരോള്‍ അനുവദിച്ചു. ഇന്നുതന്നെ ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍നിന്നു ശശികല പുറത്തിറങ്ങും. അതേസമയം, അണ്ണാ ഡിഎംകെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയായ ടി.ടി.വി. ദിനകരനൊപ്പം 10 എംഎല്‍എമാര്‍ ശശികലയുമായി കൂടിക്കാഴ്ച നടത്തും.

തിരഞ്ഞെടുപ്പു കമ്മിഷന് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചെന്ന കേസില്‍ ഡല്‍ഹി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ടിടിവി ദിനകരന്‍ കഴിഞ്ഞദിവസമാണ് ജാമ്യം ലഭിച്ചത്.