Connect with us

Kerala

ഓഫീസില്‍ വരാതെ മുങ്ങിനടന്ന ജീവനക്കാരെ ഡെപ്യൂട്ടി ഡയറക്ടര്‍ പൊക്കി

Published

|

Last Updated

വളാഞ്ചേരി: കുറ്റിപ്പുറം പഞ്ചായത്ത് ഒാഫീസില്‍ വരാതെ മുങ്ങിനടന്നിരുന്ന ജീവനക്കാരെ കൈയ്യോടെ പിടികൂടി. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറാണ് പഞ്ചായത്ത് സെക്രട്ടറിയുള്‍പ്പെടെ എട്ട് ജീവനക്കാരെ പൊക്കിയത്.

കുറ്റിപ്പുറം പഞ്ചായത്ത് ഓഫീസില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പരിശോധനക്ക് എത്തിയപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നത് വിരലിലെണ്ണാവുന്ന ജീവക്കാര്‍ മാത്രം. കുറ്റിപ്പുറം പഞ്ചായത്ത് ഓഫീസില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന ജനങ്ങളെ ഉദ്യോഗസ്ഥരില്ലെന്ന കാരണം പറഞ്ഞ് മടക്കിയയക്കുന്നത് പതിവായപ്പോഴാണ് ജനങ്ങള്‍ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീലിന് പരാതി നല്‍കിയത്.

മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഡി ഡി പി പരിശോധന നടത്തിയത്. ഡി ഡി പി. കെ മുരളീധരന്‍ പരിശോധനക്ക് എത്തുമ്പോള്‍ പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയര്‍ സൂപ്രണ്ട്, അക്കൗണ്ടന്റ്, രണ്ട് എന്‍ജിനീയര്‍, ക്ലാര്‍ക്കുമാര്‍ ഉള്‍പ്പെടെ എട്ട് ഉദ്യോഗസ്ഥര്‍ ഓഫീസിലുണ്ടായിരുന്നില്ല.

അവധിക്കുള്ള അപേക്ഷപോലും നല്‍കാതെയാണ് ജീവനക്കാര്‍ ഓഫീസില്‍ നിന്നും മുങ്ങിയത.് പഞ്ചായത്ത് ഓഫീസിലെ രേഖകള്‍ ഡി ഡി പി പരിശോധിച്ചു. ഉദ്യോഗസ്ഥരുടെ കൂട്ട അവധിയെ സംബന്ധിച്ച് സെക്രട്ടറിയോട് ഡി ഡി പി വിശദീകരണം തേടിയിട്ടുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസിലെത്തുന്ന ജനങ്ങളെ ജീവനക്കാരില്ലെന്ന് പറഞ്ഞ് മടക്കിയക്കുന്നത് ഇവിടെ പതിവാണ്.

---- facebook comment plugin here -----

Latest