Connect with us

Gulf

ഹജ്ജ് ഉംറ തീര്‍ത്ഥാടകരെ സേവിക്കാന്‍ സൗദി പ്രതിജ്ഞാബദ്ധം : മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്‍

Published

|

Last Updated

ജിദ്ദ: വിശുദ്ധ ഭൂമിയിലെത്തുന്ന ഹജ്ജ് ഉംറ തീര്‍ഥാടകര്‍ക്ക് സുരക്ഷയും സൗകര്യങ്ങളും സമാധാനവും ഒരുക്കുന്നതില്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് സൗദി ഉപ കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്‍ പ്രസ്താവിച്ചു.ഈ വര്‍ഷത്തെ ഉംറ തീര്‍ത്ഥാടനത്തോടനുബന്ധിച്ച് നടപ്പിലാക്കിയ സജ്ജീകരണങ്ങളെക്കുറിച്ച് വിലയിരുത്തുന്നതിനുള്ള യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

ഏത് സാഹചര്യങ്ങള്‍ നേരിടാനും സുരക്ഷാ സേന ജാഗരൂകരാണു. ഉംറ തീര്‍ത്ഥാടകര്‍ക്ക് ആരാധനാ കര്‍മ്മങ്ങള്‍ സുഗമമായി നിര്‍വഹിക്കുന്നതിനു പൊതു ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പ് വരുത്തിക്കൊണ്ടുള്ള ശാസ്ത്രീയമായ പദ്ധതികളാണു പുണ്യസ്ഥലങ്ങളില്‍ നടപ്പിലാക്കിയിട്ടുള്ളതെന്നും കിരീടാവകാശി പറഞ്ഞു.

തിരക്ക് നിയന്ത്രിക്കുന്നതിനു നേരത്തെ മൂന്ന് ഗ്രൂപ്പുകളായി പ്രവര്‍ത്തിച്ചിരുന്ന പ്രത്യേക സുരക്ഷാ സംഘം ഈ വര്‍ഷം ഏഴ് ഗ്രൂപ്പാക്കിത്തിരിച്ചിട്ടുണ്ടെന്നും ഹറമിലേക്ക് എത്തിച്ചേരുന്ന എല്ലാ സ്ഥലങ്ങളിലും ഇവരെ നിയമിച്ചിട്ടുണ്ടെന്നും പൊതു സുരക്ഷാ ഡയറക്ടര്‍ ലെഫ്:ജനറല്‍ : ഉസ്മാന്‍ അല്‍ മുഹറജ് അറിയിച്ചു.

സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും പരിശോധിക്കുന്നതിനായി 20 പ്രത്യേക ടെക്‌നിക്കല്‍ ടീമിനെ വിശുദ്ധ മക്കയില്‍ വിന്യസിച്ചിട്ടുണ്ട്. കാറുകളും ഹോട്ടലുകളിലേക്കുള്ള വഴികളും ബാഗേജുകളുമെല്ലാം ഈ സംഘം സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കും

വിവിധ ഭാഷകള്‍ സംസാരിക്കുന്ന സുരക്ഷാ സൈനികരും മക്കയിലെ യുവാക്കളുടെ ശബാബ് കൂട്ടായ്മയും സ്‌കൗട്ട് സംഘങ്ങളുമെല്ലാം വിശുദ്ധ ഭൂമിയില്‍ തീര്‍ത്ഥാടകരെ സേവിക്കാനായി റമളാന്‍ ഒന്ന് മുതല്‍ നിലയുറപ്പിച്ചിട്ടുണ്ട്‌

Latest