കാശ്മീരില്‍ തീവ്രവാദി ആക്രമണം; രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

അഞ്ച്‌ സൈനികര്‍ക്ക് പരുക്കേറ്റു
Posted on: June 3, 2017 12:37 pm | Last updated: June 3, 2017 at 8:45 pm

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്‌നാഗിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ സൈനികന്‍ കൊല്ലപ്പെട്ടു. അഞ്ച്‌ സൈനികര്‍ക്ക് പരുക്കേറ്റു. ശ്രീനഗറില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെ ഖ്വാസിഗുണ്ടിലാണ് സംഭവം.

ജമ്മു- ശ്രീനഗര്‍ ദേശീയ പാതയിലൂടെ സഞ്ചരിക്കുകയായിരുന്ന സൈനിക വാഹനങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആക്രമണത്തെ തുടര്‍ന്ന് ദേശീയ പാത അടച്ചു. തീവ്രവാദികള്‍ക്കായി സൈന്യം തിരച്ചില്‍ തുടരുകയാണ്.