എഎസ്‌ഐയുടെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് പോലീസുകാരന് പരുക്ക്

Posted on: June 2, 2017 4:17 pm | Last updated: June 2, 2017 at 7:52 pm

വയനാട്: എഎസ്‌ഐയുടെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് സിവില്‍ പോലീസ് ഓഫീസര്‍ക്ക് പരുക്ക്. വയനാട് തലപ്പുഴ പോലീസ് സ്‌റ്റേഷനിലെ സിപിഒ അനില്‍ കുമാറിനാണ് പരുക്കേറ്റത്.

എഎസ്‌ഐ അബു ഏലിയാസിന്റെ തോക്കില്‍ നിന്നാണ് വെടിയേറ്റത്. തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ പൊട്ടിയതെന്നാണ് അധികൃതരുടെ വിശദീകരണം.