Connect with us

National

തിരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി: ടി. ടി വി ദിനകരനും സാഹായിക്കും ജാമ്യം

Published

|

Last Updated

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി വാഗ്ദാനം ചെയ്ത കേസില്‍ അണ്ണാ ഡി.എം.കെ ഔദ്യോഗിക പക്ഷത്തിന്റെ നേതാവ് ടി.ടി.വി. ദിനകരന് ജാമ്യം. അഞ്ച് ലക്ഷം രൂപ കെട്ടിവച്ചും, രണ്ട് പേരുടെ ആള്‍ജാമ്യത്തിലുമാണ് കോടതി ജാമ്യം അനുവദിച്ചത്.കൂടാതെ, ദിനകരന്‍ പാസ്പോര്‍ട്ട് ഹാജരാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമാന വ്യവസ്ഥകളില്‍ ദിനകരന്റെ അടുത്ത സഹായി മല്ലികാര്‍ജുനനും ഡല്‍ഹി പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. പ്രത്യേക ജഡ്ജി പൂനം ചൗധരിയാണ് ഇരുവര്‍ക്കും വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്.

ജയലളിതയുടെ മരണത്തിന് പിന്നാലെ അണ്ണാ ഡി.എം.കെ പാര്‍ട്ടിയില്‍ ഉടലെടുത്ത അവകാശ തര്‍ക്കത്തെ തുടര്‍ന്ന് പാര്‍ട്ടി ചിഹ്നമായ രണ്ടില കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ മരവിപ്പിച്ചിരുന്നു. ജയലളിതയുടെ മണ്ഡലമായ ആര്‍.കെ.നഗറില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും, ശശികല വിഭാഗം വ്യാപകമായി പണം വിതരണം ചെയ്‌തെന്ന് കണ്ടെത്തിയതോടെ ഉപതിരഞ്ഞെടുപ്പ് റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആര്‍.കെ.നഗറിലെ ഔദ്യോഗികപക്ഷം സ്ഥാനാര്‍ഥിയും ജയലളിതയുടെ തോഴിയായിരുന്ന ശശികല നടരാജന്റെ അനന്തിരവനും കൂടിയായ ടി.ടി.വി. ദിനകരനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.

Latest