പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ചു

Posted on: June 1, 2017 6:15 pm | Last updated: June 1, 2017 at 6:15 pm

ജിദ്ദ: ജിദ്ദ കൊട്ടപ്പുറം പ്രവാസി കൂട്ടായ്മ (ജെ.കെ.പി.കെ) ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു. നാല് വര്‍ഷത്തോളമായി കൊട്ടപ്പുറത്തേയും പരിസര
പ്രദേശത്തേയും ചികിത്സയിലും മറ്റും പ്രയാസപ്പെടുന്നവര്‍ക്ക് പ്രതിമാസം സഹായം എത്തിച്ച് കൊടുക്കുന്നുണ്ട്. ഈ റമളാനില്‍ കൂടുതല്‍ സഹായം എത്തിക്കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ വെച്ച് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജൂണ്‍ 9ന് വെള്ളിയാഴ്ച ശറഫിയ്യ കൊട്ടപ്പുറം റൂമില്‍ വെച്ച് ഇഫ്താര്‍ സംഗമം നടത്താനും തീരുമാനിച്ചു. പ്രസിഡന്റ്് പി.വി ലത്തീഫ് അധ്യക്ഷതയും വഹിച്ചു. സെക്രട്ടറി അബ്ദുല്‍ വഹാബ് സ്വാഗതവും റസല്‍ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികള്‍: പി.വി ലത്തീഫ്(പ്രസി.), ടി.പി സുനീര്‍, കെ.ടി സിദ്ദീഖ്, പി.എന്‍ സല്‍മാന്‍, മുസ്്തഫ പൂളക്കല്‍ (വൈ. പ്രസി.), ടി.പി ഹബീബ് (സെക്ര),
വി.ടി റസല്‍, വി.ടി ബസീര്‍, പി.ടി ജംഷീര്‍, യു.പി ഇസ്്ഹാഖ് (ജോയിന്റ് സെക്രട്ടറി) ടി.പി. സക്കീര്‍
(ട്രഷറര്‍). ചീഫ് കോര്‍ഡിനേറ്റര്‍ : അബ്്ദുല്‍ വഹാബ്, അസിസന്റ് ചീഫ് കോര്‍ഡിനേറ്റര്‍ : ഹസം തായത്തേരി.
ഉപദേശക സമിതി അംഗങ്ങള്‍: പി.വി ബാബു, പി.ടി മൂസാക്ക, അബു യു, ചോലയില്‍ മുഹമ്മദ്കുട്ടി, ടി.പി നാസര്‍. മീഡിയ കോര്‍ഡിനേറ്റര്‍: സിറാജുദ്ദീന്‍.