പോത്തിന്റെ കുത്തേറ്റ് ഉടമസ്ഥന്‍ മരിച്ചു

Posted on: June 1, 2017 2:15 pm | Last updated: June 1, 2017 at 4:44 pm

കൊച്ചി: എറണാകുളം കളമശേരിയില്‍ പോത്തിന്റെ കുത്തേറ്റ് ഉടമസ്ഥന്‍ മരിച്ചു. കൂടോത്ത് വീട്ടില്‍ ഇബ്‌റാഹിം (50) ആണ് മരിച്ചത്.

വീടിന് സമീപമുള്ള പാടത്ത് മേയാന്‍ വിട്ടിരുന്ന പോത്തുകളില്‍ ഒന്ന് ഇബ്‌റാഹിമിനെ ആക്രമിക്കുകയായിരുന്നു.നാട്ടുകാര്‍ ഓടിയെത്തി ഇബ്‌റാഹിമിനെ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.