Connect with us

Kerala

വിഴിഞ്ഞം കരാര്‍: സിഎജി റിപ്പോര്‍ട്ടിനെതിരെ ഉമ്മന്‍ ചാണ്ടി പരാതി നല്‍കും

Published

|

Last Updated

തിരുവനന്തപുരം: വിഴിഞ്ഞം കരാറിലെ സിഎജി റിപ്പോര്‍ട്ടിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അക്കൗണ്ടന്റ് ജനറലിന് പരാതി നല്‍കും. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ ചോദ്യം ചെയ്താണ് പരാതി നല്‍കുക.

റിപ്പോര്‍ട്ടില്‍ ബാഹ്യസ്വാധീനമുണ്ടെന്ന് സംശയിക്കുന്നതായും റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ സര്‍ക്കാര്‍ വിശദീകരണം പരിഗണിച്ചില്ലെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു. ഈ ആഴ്ചതന്നെ പരാതി സമര്‍പ്പിക്കാനാണ് നീക്കം.
സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് ഉമ്മന്‍ ചാണ്ടി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കുന്ന സമീപനമുണ്ടാകില്ലെന്നും കരാറിന്റെ പൂര്‍ണ ഉത്തരവാദിത്വം തനിക്കാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്താണ് വിഴിഞ്ഞം കരാറില്‍ ഒപ്പുവെച്ചത്. കരാര്‍ കാലാവധി 40 വര്‍ഷമാക്കിയത് സംസ്ഥാന താത്പര്യത്തിന് വിരുദ്ധമാണെന്നും അദാനി ഗ്രൂപ്പിന് 29000 കോടിയുടെ അമിത ലാഭം നേടിക്കൊടുക്കുന്നതാണെന്നും സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

Latest