ആര്‍.എസ്.എസ്. സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത സി.പി.എം എം.എല്‍.എ വിവാദത്തില്‍

Posted on: May 31, 2017 2:58 pm | Last updated: May 31, 2017 at 5:20 pm

തൃശൂര്‍: ആര്‍.എസ്.എസ്. സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത സി.പി.എം എം.എല്‍.എയുടെ നടപടി വിവാദത്തിലേക്ക്. ബുധനാഴ്ച രാവിലെ ഊരകത്ത് നടന്ന പരിപാടിയില്‍&ിയുെ; ഇരിങ്ങാലക്കുട എം.എല്‍.എ പ്രഫ.കെ.യു. അരുണന്‍ പങ്കെടുത്തതാണ് വിവാദമായത്.

ആര്‍.എസ്.എസ് സേവാപ്രമുഖ് ആയിരുന്ന കുഞ്ഞിക്കണ്ണന്റെ സ്മരണക്കായി ഊരകം ശാഖ വിദ്യാര്‍ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ പുസ്തക വിതരണ പരിപാടിയാണ് എം.എല്‍.എ ഉദ്ഘാടനം ചെയ്തത്. കോണ്‍ഗ്രസ് എം.എല്‍.എ വി.ടി. ബല്‍റാം ഇതിനെതിരായ ആക്ഷേപം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘പകല്‍ സി.പി.എം, പകല്‍ തന്നെ ആര്‍.എസ്.എസ്’ എന്ന ഹാഷ് ടാഗോടെയാണ് ബല്‍റാമിെന്റ കമന്റ്. ആര്‍.എസ്.എസ് പരിപാടിയില്‍ എം.എല്‍.എ പങ്കെടുക്കുന്ന പടം പ്രചരിച്ചതോടെ സി.പി.എം ജില്ല നേതൃത്വം വിശദീകരണം തേടി. എന്നാല്‍ പാര്‍ട്ടി നേതാക്കളാരും ഇക്കാര്യത്തില്‍ പരസ്യ പ്രതികരണത്തിന് തയാറായിട്ടില്ല.