അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കാന്‍ ഹൈക്കോടതി ഉത്തരവ്

Posted on: May 31, 2017 11:03 am | Last updated: May 31, 2017 at 12:55 pm

കൊച്ചി: സുപ്രീംകോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് അടച്ചു പൂട്ടിയ ദേശീയപാതയോരത്തെ ബാറുകള്‍ തുറക്കാന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടു.

ദേശീയപാത പദവി എടുത്തു കളഞ്ഞു കൊണ്ടുള്ള ഉപരിതലമന്ത്രാലയത്തിന്റെ വിജ്ഞാപനത്തിന്റെ ചുവടു പിടിച്ചാണ് അടച്ചു പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.കണ്ണൂര്‍ മുതല്‍ കുറ്റിപ്പുറം വരെയും ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെയുമുള്ള പാതയ്ക്കാണ് ദേശീയ പാത പദവി നഷ്ടപ്പെട്ടത്.
ഇതോടെ കേരളത്തിലെ നാല്‍പ്പത് ബാറുകളും മാഹിയിലെ 32 ബാറുകളും തുറക്കുമെന്ന് ഉറപ്പായി.