Connect with us

National

മോദിയുടെ യൂറോപ്യന്‍ പര്യടനം തുടങ്ങി

Published

|

Last Updated

ആറ് ദിവസത്തെ യൂറോപ്യന്‍ സന്ദര്‍ശനത്തിന് തുടക്കം കുറിച്ച് ജര്‍മനിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബര്‍ലിനില്‍ നല്‍കിയ സ്വീകരണം

ന്യൂഡല്‍ഹി: യുറോപ്യന്‍ ഉപഭൂഖണ്ഡത്തിലെ നാല് രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനത്തിനായി യാത്രതിരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ജര്‍മനിയില്‍ എത്തി. ജര്‍മനിയെ കൂടാതെ സ്‌പെയിന്‍, റഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് അദ്ദേഗം സന്ദര്‍ശിക്കുന്നത്. ഈ രാജ്യങ്ങളുമായുള്ള സാമ്പത്തിക ബന്ധം കൂടുതല്‍ ശക്തമാക്കുകയെന്ന ലക്ഷ്യവുമായാണ് മോദിയുടെ സന്ദര്‍ശനം.
ആറ് ദിവസം നീളുന്ന സന്ദര്‍ശനത്തിന് ജര്‍മനിയിലാണ് തുടക്കമാകുക. അവിടെ ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍കല്‍ അടക്കമുള്ളവരുമായി മോദി കൂടിക്കാഴ്ച നടത്തും. ഇന്ന് സ്‌പെയിനിലേക്ക് പുറപ്പെടും. മൂന്ന് പതിറ്റാണ്ടിനിടയില്‍ ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി സ്‌പെയിനിലെത്തുന്നത്.

സ്‌പെയിന്‍ സന്ദര്‍ശനത്തിന് ശേഷം റഷ്യയിലേക്ക് പോകും. ഈ മാസം 31 മുതല്‍ ജൂണ്‍ രണ്ട് വരെയുള്ള സന്ദര്‍ശനത്തില്‍ റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനുമായി മോദി കൂടിക്കാഴ്ച നടത്തും. ജൂണ്‍ രണ്ടിന് മോദി ഫ്രാന്‍സിലേക്ക് പുറപ്പെടും. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി പാരിസില്‍ അദ്ദേഹം കൂടിക്കാഴ്ച നടത്തും. ജൂണ്‍ മൂന്നിനാണ് മടക്കം.

---- facebook comment plugin here -----

Latest