Connect with us

Articles

ഹാദിയ: വിധി പരിധിവിട്ടോ?

Published

|

Last Updated

കുടുംബം കാലക്രമത്തില്‍ രൂപം കൊണ്ടതാണെന്ന നരവംശശാസ്ത്രത്തിന്റെ വാദത്തോട് ഖുര്‍ആന്‍ യോജിക്കുന്നില്ല. മനുഷ്യനോടൊപ്പം കുടുംബവും ഉത്ഭവിച്ചു എന്നാണ് ഇസ്‌ലാമിക വീക്ഷണം. മനുഷ്യനെ മാത്രമല്ല പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളെയും ഇണകളായാണ് സൃഷ്ടിച്ചിട്ടുള്ളത്: “എല്ലാ വസ്തുക്കളില്‍ നിന്നും നാം ഈരണ്ട് ഇണകളെ സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ ചിന്തിക്കാന്‍ വേണ്ടി.” എന്നാണ് ഖുര്‍ആന്‍ അധ്യാപനം. (51: 49).
ഒരു സിവില്‍ കരാറിന്റെ രീതിയാണ് മുസ്‌ലിം വിവാഹത്തിനുള്ളത്. സ്ത്രീപുരുഷ ബന്ധത്തിന് നിയമസാധുത നല്‍കുന്നതിനും കുട്ടികള്‍ക്ക് നിയമ പ്രകാരമുള്ള അധികാരം നല്‍കുന്നതിനും ഉദ്ദേശിച്ചുള്ള ഒന്നാണ് മുസ്‌ലിം വിവാഹം. ആത്യന്തികമായി മറ്റെല്ലാ വിവാഹങ്ങളെയും എന്ന പോലെ അതൊരു നിയമപരമായ ഉടമ്പടിയാണ് (ഘലഴമഹ ഇീിമേര േ). ഖുര്‍ആനില്‍ വിവാഹത്തെ “സുശക്തമായ കരാര്‍” എന്ന് വിശേഷിപ്പിക്കുന്നുണ്ട്. സ്വന്തം ബന്ധത്തിലെയോ മുലകുടി ബന്ധത്തില്‍ പെട്ടവരെയോ നിക്കാഹ് ചെയ്യാന്‍ പാടില്ല. നീതി പുലര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ ഒന്നില്‍ കൂടുതല്‍ വിവാഹം പാടില്ല. ഒരാള്‍ക്ക് ഒരേ സമയം നാലില്‍ കൂടുതല്‍ വിവാഹം ചെയ്യാന്‍ പാടില്ല.

വിവാഹം കഴിക്കുവാനുള്ള പ്രാപ്തി, വാഗ്ദാനവും സ്വീകരിക്കലും, മഹര്‍ എന്നിവയാണ് മുസ്‌ലിം വിവാഹത്തിന്‌നിര്‍ബന്ധമായ ഘടകങ്ങള്‍. വിവാഹബന്ധത്തിലേര്‍പ്പെടാന്‍ സ്വതന്ത്രമായ സമ്മതം നല്‍കല്‍ നിര്‍ബന്ധമാണ്. അതു നല്‍കാന്‍ കഴിയാത്ത വിധം ചിത്തഭ്രമമോ മാനസികാസ്വാസ്ഥ്യമോ ഉളളവര്‍ക്ക് വിവാഹ കരാറില്‍ ഏര്‍പ്പെടാന്‍ കഴിയില്ല. 1978ലെ ശൈശവ വിവാഹ നിരോധന നിയമം അനുസരിച്ച് ഇന്ത്യയില്‍ പുരുഷന്റെ വിവാഹപ്രായം 21 വയസ്സും സ്ത്രീയുടേത് 18 വയസ്സും ആണ്. അതല്ലാത്ത വിവാഹം രാജ്യത്ത് ശിക്ഷാര്‍ഹമാണ്. സാക്ഷികളുടെ മുന്നില്‍ വെച്ച് വിവാഹത്തിനുള്ള വാഗ്ദാനം നടത്തുകയും ആ നിര്‍ദേശം മറു ഭാഗം സ്വീകരിക്കുകയും വേണം. ഒരുമിച്ചിരുന്ന്, ഒരേ സ്ഥലത്ത്, ഒരേ യോഗത്തില്‍ വെച്ച് നിക്കാഹ് നടത്തേണ്ടത് നിര്‍ബന്ധമാണ്. വിവാഹത്തിന് ആവശ്യമായ ഘടകമാണ് മഹര്‍. പുരുഷന്‍ സ്ത്രീക്ക് നല്‍കേണ്ടതായി നിശ്ചയിക്കുന്നതാണ് മഹര്‍. വിവാഹ സമയം അത് പൂര്‍ണമായി നല്‍കുകയോ, ഭാഗികമായി നല്‍കുകയോ ആകാം. നിക്കാഹിന് പ്രായപൂര്‍ത്തിയും സ്ഥിര ബുദ്ധിയും ഉള്ള രണ്ട് പുരുഷന്‍മാര്‍ ഇരു ഭാഗത്തും ഉണ്ടായിരിക്കേണ്ടതാണ്. വിവാഹത്തിന് പരസ്പരസമ്മതം, രക്ഷിതാവിന്റെയോ(വലിയ്യ്) അല്ലെങ്കില്‍ ഖാസിയുടെയോ സാന്നിധ്യം. രണ്ടോ അതിലധികമോ സാക്ഷികള്‍. വിവാഹമൂല്യം (മഹര്‍) എന്നിവയാണ് ഇസ്‌ലാമിക വിവാഹത്തിനു ആവശ്യം വേണ്ട സാഹചര്യങ്ങള്‍ .
കോട്ടയം വൈക്കം സ്വദേശിനി അഖില എന്ന ഹാദിയയുടെ വിവാഹം കേരള ഹൈക്കോടതി അസാധുവാക്കുകയും മാതാപിതാക്കളുടെ കൂടെ പോലീസ് സംരക്ഷണത്തില്‍ അയക്കുകയും ചെയ്തത്, ഒട്ടൊക്കെ യുക്തിക്ക് നിരക്കാത്തതും ജുഡീഷ്യറിയുടെ അമിത ഇടപെടലുമാണ്. കാരണം മേല്‍പ്പറഞ്ഞ രൂപത്തില്‍ ഇസ്‌ലാമികമായാണ്, മതം മാറിയതിനു ശേഷം നടന്നിട്ടുള്ള ആ പെണ്‍കുട്ടിയുടെ വിവാഹം. ഇക്കാരണം കൊണ്ട് തന്നെ അത് റദ്ദ് ചെയ്തതിന്റെ നിയമസാധുത സംശയകരമാണ്.

2012 ഡിസംബര്‍ 11ന് കേരള ഹൈക്കോടതി ഒരു കേസില്‍ വിധി പറഞ്ഞു. മതംമാറ്റിയതിനു ശേഷമുള്ള വിവാഹം നിയമപരമായി അസാധുവായിരിക്കുമെന്നായിരുന്നു അത്. വ്യത്യസ്ത മതവിഭാഗത്തില്‍ പെട്ടവരുടെ വിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം നടക്കുന്നതുവരെ പെണ്‍കുട്ടി താമസിക്കേണ്ടത് മാതാപിതാക്കള്‍ക്ക് ഒപ്പമായിരിക്കണമെന്നും കോടതി വ്യക്തമാക്കി. വി എച്ച് പി പിന്തുണയോടെ രാത്രിക്ക് രായ്മാനം ഹിന്ദുമതം സ്വീകരിച്ച മുസ്‌ലിം യുവാവ് ഹിന്ദു യുവതിയെ വിവാഹം കഴിച്ച കേസ് പരിഗണിക്കുകയായിരുന്നു കോടതി. മതം മാറ്റം വിവാഹത്തിന്റെ അടിസ്ഥാനമായി അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. വ്യത്യസ്ത മതവിഭാഗത്തില്‍ പെട്ടവര്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം തന്നെ വേണം വിവാഹം കഴിക്കാനെന്ന് കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.
കോട്ടയം വൈക്കത്തെ പട്ടാള ഉദ്യോഗസ്ഥനായിരുന്ന കെ എം അശോകന്റെ മകള്‍ അഖില സേലത്ത് മെഡിസിന് പഠിക്കുന്നു. 2016 – തുടക്കത്തില്‍ പെണ്‍കുട്ടി മലപ്പുറം മഞ്ചേരിയിലെ “സത്യസരണി”യില്‍ വന്നു ഇസ്‌ലാം സ്വീകരിക്കുന്നു.. ഹാദിയ എന്ന പേര് സ്വീകരിക്കുകയും ഒരു ക്ലിനിക് സ്ഥാപിച്ച് പ്രാക്ടീസ് തുടര്‍ന്നതായും കോടതിയില്‍ കേള്‍ക്കുകയുണ്ടായി . ഹാദിയ വീട്ടിലേക്കു വിളിച്ച് ബന്ധുക്കളോടും മതം മാറാന്‍ ആവശ്യപ്പെടുകയുണ്ടായത്രേ. പിതാവ് അശോകന്‍ ഇതിനിടയില്‍ മകളെ കാണാനില്ലെന്ന് കാണിച്ച് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി ഫയല്‍ ചെയ്തു.

ഫെബ്രുവരി 19ന് സമാനമായ മറ്റൊരു കേസിനൊപ്പം ഈ കേസും പരിഗണനക്കെടുത്ത കോടതി 21ന് പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍ അഖില കോടതിയില്‍ എത്തിയത് ഷഫീന്‍ ജഹാന്‍ എന്ന യുവാവിനൊപ്പമാണ്. യുവാവുമായുള്ള വിവാഹം കഴിഞ്ഞതായും അറിയിച്ചു. പിതാവ് അശോകന്‍ നല്‍കിയ കേസ് ജലിറശിഴ ല്‍ നില്‍ക്കുമ്പോഴാണ് ഇസ്‌ലാമിക നിയമപ്രകാരം പുത്തൂര്‍ ജൂമാ മസ്ജിദ് ഖാസിയുടെ കാര്‍മികത്വത്തില്‍ വിവാഹം നടന്നതായി കോടതിയെ അറിയിച്ചത്. കോടതി വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ അഖില/ഹാദിയയോട് ആവശ്യപ്പെടുകയും ചെയ്തു. കോട്ടക്കല്‍ തന്‍വീറുല്‍ ഇസ്‌ലാം സംഘം നല്‍കിയ സര്‍ട്ടിഫിക്കറ്റാണ് കക്ഷികള്‍ ഹാജരാക്കിയത്. ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഈ മാസം 20ന് പഞ്ചായത്ത് സെക്രട്ടറിക്ക് വിവാഹ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷയും നല്‍കി. നടന്ന കാര്യങ്ങളില്‍ തൃപ്തി തോന്നാത്ത കോടതി പെരിന്തല്‍മണ്ണ ഡി വൈ എസ് പിയോട് അന്വേഷണം നടത്താന്‍ ഉത്തരവിട്ടു. ഡി വൈ എസ് പി അസ്വാഭാവികമായി ഒന്നും നടക്കാത്തതായി റിപ്പോര്‍ട്ട് നല്‍കി .

2012 ഡിസംബര്‍ 11ന് ഹൈക്കോടതി വിധി പറഞ്ഞ കേസിലെ ന്യായങ്ങള്‍ക്ക് പുറമെ, വിവാഹത്തിന് മാതാപിതാക്കളുടെ പങ്കാളിത്തമില്ലെന്നും മറ്റൊരു സ്ത്രീയെയും അവരുടെ ഭര്‍ത്താവിനെയും രക്ഷിതാക്കളാക്കി നടത്തിയ വിവാഹം അസാധുവും നിലനില്‍ക്കാത്തതുമാണെന്നും വിലയിരുത്തിയ കോടതി വിവാഹം റദ്ദ് ചെയ്തു. (വിവാഹം മാത്രം, മതം മാറ്റം റദ്ദ് ചെയ്തിട്ടില്ല) ഇസ്‌ലാമിക നിയമപ്രകാരം രക്ഷിതാവ് ജീവിച്ചിരിക്കുമ്പോള്‍, “വലിയ്യാ”യി അന്യരായ ആളുകള്‍ സാധ്യമല്ല എന്ന ന്യായം മുന്‍നിര്‍ത്തിയാണ് കോടതി കേസ് തീര്‍പ്പാക്കിയത്. അന്വേഷണം നടത്തിയ ഡി വൈ എസ് പി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് പിഴവ് പറ്റിയിട്ടുണ്ടെങ്കില്‍ വകുപ്പുതല അന്വേഷണവും വിധിയില്‍ നിര്‍ദേശിക്കുന്നുണ്ട്.
Freedom of religion ഇന്ത്യന്‍ ഭരണഘടനയുടെ Article 25 പൗരന് ഉറപ്പുനല്‍കുന്ന അവകാശമാണ്. Article 25 of Indian Constitution grants freedom to every citizen of India to profess, practice and propagate his/ her own religion
ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കുന്നതും ഇന്ത്യന്‍ പൗരന്റെ ഭരണഘടനാ വകാശമാണ്. ഇന്ത്യന്‍ ഭരണഘടന വിവാഹത്തെ വ്യാഖ്യാനിക്കുന്നത് ഇപ്രകാരമാണ് he right to marry is a component of right to life under art 21 of  Constitution of India which says, “No person shall be deprived of his life and personal libetry except according to procedure established by law”. in the context of right to marry, a mention may be made of a few Indian cases. Person who suffering from venereal disease,even prior to the marriage cannot be said to have any right to marry so long as he is not fully cured of disease.
ഇസ്‌ലാമിക നിയമങ്ങളിലെ വിവാഹത്തെ ഇന്ത്യന്‍ നിയമസംഹിത വ്യാഖ്യാനിക്കുന്നത് ഇങ്ങനെയാണ് Quran states “every person must marry”. Quran asserts that marriage is the on-ly way to satisfy one”s desire. Marriage (nikha) is defined to be a cotnract which has for its object the procreation and the legalizing of children.
ഇതെല്ലാം പോകട്ടെ, നിശ്ചിത കാലയളവിനു മുകളിലുള്ള ഒരുമിച്ചു താമസം പോലും (ഇീ ഹശ്ശിഴ) വിവാഹമായി കണക്കാക്കണം എന്നാണ് സുപ്രീം കോടതി നിരവധി വിധിന്യായങ്ങളില്‍ പറഞ്ഞിട്ടുള്ളത്. ഇത്തരം ബന്ധങ്ങളില്‍ ഉണ്ടായിട്ടുള്ള കുട്ടികളുടെ അവകാശങ്ങള്‍, ഇക്കൂട്ടരുടെ സ്വത്തവകാശം, വിവാഹമോചനം, ജീവിതച്ചെലവിനുള്ള അവകാശം തുടങ്ങി നിയമപരമായ ദാമ്പത്യത്തില്‍ ഉള്ള സകല നിയമപരമായ കാര്യങ്ങളും ഇീ ഹശ്ശിഴ ഇണകള്‍ക്കു കൂടി ബാധകമാണ്. നിയമപരമായല്ലാതെ നടന്നുവെന്ന് കോടതി പറഞ്ഞ വിവാഹം റദ്ദ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ ശരിയും ശാസ്ത്രീയവുമായ നിയമസമീപനമാണെന്ന് കരുതാനാവില്ല. മാത്രമല്ല, വിദ്യാസമ്പന്നയും പ്രായപൂര്‍ത്തിയായവളുമായ പെണ്‍കുട്ടിയെ ഇഷ്ടമുള്ളത് പോലെ ജീവിക്കാനും ഇഷ്ട്ടമുള്ള മതം സ്വീകരിക്കാനും ഇഷ്ട്ടമുള്ള പുരുഷനെ വിവാഹം കഴിക്കാനും കോടതി അനുവദിക്കേണ്ടതുണ്ട്. നടന്ന വിവാഹം നിയമപരമല്ലെങ്കില്‍, സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കാന്‍ സാവകാശം നല്‍കണമായിരുന്നു. അക്കാലയളവില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വനിതാ സംരക്ഷണ കേന്ദ്രത്തില്‍ പെണ്‍കുട്ടിയെ പാര്‍പ്പിക്കുന്നതും യുക്തിസഹമായിരുന്നു. സമ്മതമില്ലാതെ മാതാപിതാക്കള്‍ക്കൊപ്പമയക്കാന്‍ അഖില എല്‍ കെ ജി വിദ്യാര്‍ഥിനി ആയിരുന്നില്ലല്ലോ.
പ്രായപൂര്‍ത്തിയുള്ള മെഡിക്കല്‍ ബിരുദ ധാരിയായ ഒരു പെണ്‍കുട്ടി വളരെ കൃത്യമായ ആലോചനകള്‍ക്ക് ശേഷം മതം മാറുന്നത് അവളുടെ ഭരണഘടനാവകാശമാണ്്. അമുസ്‌ലിംകളായ മാതാപിതാക്കള്‍ക്കൊപ്പം കുട്ടിയെ തിരിച്ചയക്കുമ്പോള്‍ മതത്തില്‍ വിശ്വസിക്കാനും മാതാചാരങ്ങള്‍ നടത്താനും ആരാധന ചെയ്യാനുമുള്ള ആര്‍ട്ടിക്കിള്‍ 21 അനുസരിച്ചുള്ള സ്വാതന്ത്ര്യം യുവതിക്ക് ലഭ്യമാകുമോ എന്നത് സംശയകരമാണ്. ജുഡീഷ്യല്‍ മനസ്സിന്റെ ആഴത്തിലുള്ള ഒരു വിവേചനം ഈ കേസില്‍ ഉണ്ടായിട്ടുണ്ടോ എന്നതും സംശയിക്കണം. മക്കളുടെ വിവാഹം, മതംമാറ്റം എന്നിവയെ ചൊല്ലി ദുരഭിമാന കൊലകള്‍ പോലും വ്യാപകമായ ഒരു രാജ്യത്ത്, മകള്‍ മാതാപിതാക്കള്‍ക്കൊപ്പം സ്വാതന്ത്ര്യവും മനസ്സമാധാനവും സുരക്ഷിതത്വവും ഉള്ളവളായി ജീവിക്കുമെന്നത് കോടതിയുടെ ആത്മവിശ്വാസം മാത്രമാണ്. മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍ ആ യുവതിക്ക് ലഭിക്കേണ്ട ഭരണഘടനാവകാശങ്ങളുടെ ലംഘനം തന്നെയാണ് വിധിയുടെ ആത്യന്തികമായ ഫലം. കോടതി ഒരുപക്ഷേ അതൊന്നും ഉദ്ദേശിച്ചിരുന്നില്ലെങ്കില്‍പ്പോലും. ആ നിലയില്‍ ആവശ്യത്തിന് അവധാനതയോടെയാണ് കോടതി ഈ തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത് എന്ന് കരുതാനാകില്ല.
പിതാവിന്റെ ഹരജിയില്‍ പറയുന്ന ഐ എസ് ബന്ധാരോപണങ്ങള്‍ ഈ കേസിന്റെ പരിഗണനാ വിഷയത്തില്‍ വരുന്നില്ല. തെളിവുകള്‍ ഇല്ല എന്നത് തന്നെ കാരണം. അത്തരം വസ്തുതകള്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉചിതമായ അന്വേഷണം നടത്തി ഉത്തരവാദികളെ തുറുങ്കിലടക്കാനും കോടതിക്ക് കഴിയണമായിരുന്നു. എന്തൊക്കെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നാലും മുസ്‌ലിംകള്‍ക്ക് ഏറ്റവും സമാധാനപരമായി ജീവിക്കാവുന്ന രാജ്യം തന്നെയാണ് ഇന്ത്യ. ഇവിടുത്തെ സൗകര്യങ്ങള്‍ പോരാതെ “ആടുമേയ്ക്കാന്‍” സിറിയ യിലേക്ക് എഴുന്നള്ളണം എന്ന് കരുതുന്നവര്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കണം. അത്തരം കേന്ദ്രങ്ങള്‍ നശിപ്പിക്കുകയും വേണം. പക്ഷേ, ജുഡീഷ്യല്‍ തീരുമാനങ്ങളില്‍ ഉന്നത കോടതികള്‍ മിതത്വവും വിവേകവും യുക്തിയും പുലര്‍ത്തേണ്ടതുണ്ട്. പൗരന്റെ മൗലികാവകാശങ്ങള്‍ കുടുംബ സെന്റിമെന്റ്‌സുകളുടെ പേരില്‍ ലംഘിക്കപ്പെടുന്നില്ല എന്നും ഉറപ്പുവരുത്തേണ്ടത് ജുഡീഷ്യറിയാണ്.

Latest