കശാപ്പ് നിരോധനത്തിനെതിരെ യോജിച്ച് നീങ്ങാന്‍ മുഖ്യമന്ത്രിമാര്‍ക്ക് പിണറായിയുടെ കത്ത്

Posted on: May 29, 2017 9:02 pm | Last updated: May 30, 2017 at 12:58 pm

തിരുവനന്തപുരം: കന്നുകാലി കശാപ്പ് നിയന്ത്രണത്തില്‍ നിര്‍ണായക ഇടപെടലുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ യോജിച്ച് നീങ്ങണമെന്നാവശ്യപ്പെട്ട് അദ്ദേഹം മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു.

ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയാണ് കേന്ദ്ര സര്‍ക്കാറിന്റെ ഉത്തരവ്. സംസ്ഥാനങ്ങളുടെ നിയമ നിര്‍മാണ സംവിധാനത്തിന്‍മേലുള്ള ഈ കടന്നുകയറ്റം അനുവദിച്ചുകൂടാത്തതാണ്.

ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധവും ജനധിപത്യവിരുദ്ധവും മതനിരപേക്ഷ വിരുദ്ധവുമായ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ എതിര്‍ത്തില്ലെങ്കില്‍ ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.