കശാപ്പ് നിരോധനം: ഉത്തരവില്‍ ഭേദഗതി വരുത്തുമെന്ന് സൂചന

Posted on: May 29, 2017 6:48 pm | Last updated: May 30, 2017 at 11:03 am

ന്യൂഡല്‍ഹി: കശാപ്പിനുള്ള കന്നുകാലി വില്‍പ്പനക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ വിജ്ഞാപനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തുമെന്ന് റിപ്പോര്‍ട്ട്. നിയന്ത്രണ പരിധിയില്‍ നിന്ന് പോത്തിനെ ഒഴിവാക്കാനാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ നീക്കം.

കേന്ദ്ര നടപടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് നിയന്ത്രണത്തില്‍ ഇളവ് വരുത്താന്‍ കേന്ദ്രം ആലോചിക്കുന്നത്.