പരസ്യ കശാപ്പ്: റിജില്‍ മാക്കുറ്റി അടക്കം മൂന്നുപേരെ പുറത്താക്കി

Posted on: May 29, 2017 12:38 pm | Last updated: May 29, 2017 at 4:55 pm

കണ്ണൂര്‍; ബീഫ് പ്രതിഷേധത്തിന്റെ ഭാഗമായി കാളക്കുട്ടിയെ പരസ്യമായി അറുത്തു മാംസം വിതരണം ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടിയില്‍നിന്നും സംഘടനയില്‍നിന്നും സസ്‌പെന്റ് ചയ്തു. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി, സംസ്ഥാന ജനറല്‍ സെക്രട്ടറി ജോഷി കണ്ടത്തില്‍, ഷറഫുദ്ദീന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വമാണ് ഇവരെ സംഘടനയില്‍നിന്നും പുറത്താക്കിയത്. സംഭവത്തില്‍ ഉള്‍പ്പെട്ടവരെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്റ് ചെയ്യുന്നതായി കെപിസിസിയും അറിയിച്ചു.

ശനിയാഴ്ച വൈകിട്ടാണ് കണ്ണൂര്‍ സിറ്റിയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ബീഫ് പ്രതിഷേധം അരങ്ങേറിയത്. പ്രതിഷേധത്തിന്റെ ഭാഗമായി ചെറിയ കാളക്കുട്ടിയെ എത്തിച്ചു പരസ്യമായി അറുത്തു മാംസം വിതരണം ചെയ്യുകയായിരുന്നു. പൊതുസ്ഥലത്ത് പരസ്യമായി മാടിനെ കശാപ്പുചെയ്തതിനെതിരെ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിയുള്‍പ്പടെയുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.