ഫോണ്‍ കെണി വിവാദം: മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെതിരെ സിജെഎം കോടതി കേസെടുത്തു

Posted on: May 29, 2017 12:13 pm | Last updated: May 29, 2017 at 4:31 pm

തിരുവനന്തപുരം: ഫോണ്‍ കെണി വിവാദത്തില്‍ മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെതിരെ സിജെഎം കോടതി സ്വമേധയാ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കോടതി കേസെടുത്തിരിക്കുന്നത്. കോടതി ശശീന്ദ്രന് നോട്ടീസ് അയച്ചിട്ടുണ്ട്.

ലൈംഗികാരോപണ വാര്‍ത്ത മംഗളം ചാനല്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് എകെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. കേസില്‍ ചാനല്‍ മേധാവിക്കും ജീവനക്കാര്‍ക്കുമെതിരായി ക്രൈംബ്രാഞ്ചും ഹെടെക് സെല്ലും അന്വേഷണം നടത്തിവരികയാണ്.

ഇതിനിടെയാണ് ചാനല്‍ ജീവനക്കാരിയായ യുവതി കോടതിയില്‍ നേരിട്ട് പരാതി നല്‍കിയത്. മന്ത്രി തന്നെ ഫോണില്‍ വിളിച്ച് മോശമായി സംസാരിച്ചതായും അപമാനിച്ചതായും ചൂണ്ടിക്കാട്ടിയാണ് പരാതി. മൂന്ന് സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തിയ പരാതിയാണ് സമര്‍പ്പിച്ചിരുന്നത്. ഇതിനെ തുടര്‍ന്നാണ് സിജെഎം കോടതി ശശീന്ദ്രനെതിരായി കേസെടുത്തിരിക്കുന്നത്.