വിഴിഞ്ഞം കരാര്‍: രാഷ്ട്രീയകാര്യ സമിതി യോഗം വിളിക്കണമെന്നു വിഡി. സതീശന്‍

Posted on: May 29, 2017 12:05 pm | Last updated: May 29, 2017 at 2:43 pm

തിരുവനന്തപുരം: വിഴിഞ്ഞം കരാറിനെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് കെപിസിസി ചര്‍ച്ച ചെയ്യണമെന്ന് വി.ഡി. സതീശന്‍. ഇതിനായി രാഷ്ട്രീയകാര്യ സമിതി യോഗം വിളിച്ചു ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് എം.എം. ഹസനു സതീശന്‍ കത്തയച്ചു.

വിഴിഞ്ഞം കരാറില്‍ സംസ്ഥാനത്തിനു കനത്ത നഷ്ടമുണ്ടായെന്നു സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. സംസ്ഥാനത്തിനു കാര്യമായ നേട്ടമുണ്ടാകില്ല, കരാര്‍ ഏറ്റെടുക്കുന്ന അദാനി ഗ്രൂപ്പിന് വന്‍ സാമ്പത്തിക നേട്ടം സമ്മാനിക്കുകയാണ് നിലവിലെ കരാര്‍ തുടങ്ങിയ ആക്ഷേപങ്ങളും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.