കനത്ത മഴയും ഇടിമിന്നലും: ബീഹാറില്‍ 23 മരണം

Posted on: May 29, 2017 10:29 am | Last updated: May 29, 2017 at 12:40 pm

ന്യൂഡല്‍ഹി: ബീഹാറില്‍ ഇടിമിന്നലിലും കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ബിഹാറില്‍ എട്ടു സ്ത്രീകളുള്‍പ്പടെ 23 മരണം. ബിഹാറിലെ എട്ടുജില്ലകളിലായാണ് 23 മരണം റിപ്പോര്‍ട്ട് ചെയ്തത്.

ഇടിമിന്നലേറ്റ് വ്യത്യസ്ത പ്രദേശങ്ങളിലായി 18 പേരാണ് മരിച്ചത്. കിഴക്കന്‍ ചമ്പാരന്‍ ജില്ലയില്‍ അഞ്ചുപേരും മൂഗര്‍, ബഗ്‌ലാപുര്‍, മധേപൂര്‍ എന്നീ ജില്ലകളില്‍ രണ്ടു മരണവും ജമുയി, പടിഞ്ഞാറന്‍ ചമ്പാരന്‍, വൈശാലി, സമസ്തിപൂര്‍ എന്നിവടങ്ങളില്‍ ഒരോ മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് ദുരന്ത നിവാരണ വകുപ്പ് അഡീഷ്ണല്‍ സെക്രട്ടറി അനിരുദ്ധ് കുമാര്‍ പറഞ്ഞു.