കശാപ്പ് നിരോധനം മനുഷ്യാവകാശ ലംഘനം: ചെന്നിത്തല

Posted on: May 26, 2017 6:47 pm | Last updated: May 26, 2017 at 7:41 pm
SHARE

തിരുവനന്തപുരം: കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി മനുഷ്യാവകാശം കവര്‍ന്നെടുക്കാനുള്ള ശ്രമമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വാര്‍ത്ത കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഭരണഘടനാപരമായ പൗരന്റെ അവകാശങ്ങള്‍ ഹനിക്കാനുള്ള മോദി സര്‍ക്കാരിന്റെ തുടക്കം മുതല്‍ക്കെയുള്ള ഫാസിസ്റ്റ് നീക്കങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്.

എന്തു കഴിക്കണമെന്ന് തീരുമാനിക്കാന്‍ ഓരോ പൗരനും അവകാശമുണ്ട്. എന്നാല്‍, എന്തു ഭക്ഷിക്കണമെന്ന് തങ്ങള്‍ തീരുമാനിക്കുമെന്ന ധിക്കാരപരമായ നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. ഇതിനെ ചെറുത്തു തോല്‍പിക്കാന്‍ ഇന്ത്യന്‍ ജനത ഒന്നാകെ മുന്നോട്ടുവരണമന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here