Connect with us

National

VEDIO: മരിച്ചുവീണ അമ്മയുടെ മാറിടത്തില്‍ മുലപ്പാലിനായി കേഴുന്ന കുഞ്ഞ്; കണ്ടിരിക്കാനാകില്ല ഈ ചിത്രം

Published

|

Last Updated

ഭോപ്പാല്‍: ട്രെയിന്‍ തട്ടി മരിച്ചുകിടക്കുന്ന യുവതി. അവരുടെ മാറിടത്തില്‍ മുലപ്പാലിനായി കേഴുന്ന പിഞ്ചു കുഞ്ഞ്. മധ്യപ്രദേശിലെ ദാമോയില്‍ നിന്നുള്ള ഈ ദൃശ്യം ഏവരുടെയും കരളലിയിക്കും. കുറേ സമയം ശ്രമിച്ചിട്ടും പാല് കിട്ടാതെ വരുമ്പോള്‍ കൈയിലുണ്ടായിരുന്ന ബിസ്‌കറ്റ് നുണയുകയും വീണ്ടും പാലിന് വേണ്ടി ശ്രമിക്കുകയും ചെയ്യുന്ന ദയനീയ രംഗം ദൃശ്യങ്ങളില്‍ കാണാം. ദൃശ്യം നൊമ്പരക്കാഴ്ചയായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുകഴിഞ്ഞു.

ഭോപ്പാലില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ ദാമോയില്‍ റെയില്‍വേ ട്രാക്കിന് സമീപം ട്രെയിന്‍ തട്ടി മരിച്ചു കിടക്കുന്ന യുവതിയുടെ മുല കുടിക്കാന്‍ ശ്രമിക്കുന്ന കുട്ടിയെ നാട്ടുകാരാണ് ആദ്യം കണ്ടത്. നാട്ടുകാര്‍ വിവരം അറിയിച്ചത് അനുസരിച്ച് പോലീസ് എത്തി. അപ്പോഴും കുഞ്ഞ് അമ്മയുടെ മാറിടത്തില്‍ പാലിനായി കേഴുകയായിരുന്നു. പോലീസ് കുട്ടിയെ മാറ്റാന്‍ ശ്രമിച്ചപ്പോള്‍ അവന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് ബലം പ്രയോഗിച്ച് മാറ്റുകയായിരുന്നു. കുട്ടിയെ പിന്നീട് ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി.

മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് ഇതിനായി ശ്രമം തുടരുകയാണ്. ട്രയിനില്‍ നിന്ന് വീണാണോ ട്രയിന്‍ തട്ടിയാണോ സ്ത്രീ മരിച്ചതെന്നും വ്യക്തമല്ല. അപകടസമയത്ത് കുട്ടിയെ മാതാവ് നെഞ്ചോട് ചേര്‍ത്ത് പിടിച്ചതാവാം കുട്ടി രക്ഷപ്പെടാന്‍ കാരണമെന്ന് കരുതുന്നു.

മുന്നറിയിപ്പ്: വീഡിയോ മനശ്ശക്തി ഉള്ളവർ മാത്രം കാണുക

---- facebook comment plugin here -----

Latest