കള്ളപ്പണം വെളുപ്പിച്ചെു: ലാലു പ്രസാദ് യാദവിന്റെ മകള്‍ക്ക് ഇന്‍കം ടാക്‌സ് നോട്ടീസ്

Posted on: May 24, 2017 6:57 pm | Last updated: May 24, 2017 at 6:57 pm

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിച്ചെന്ന സംശയത്തെ തുടര്‍ന്ന് ലാലു പ്രസാദ് യാദവിന്റെ മകളും രാജ്യസഭാ എംപിയുമായ മിസാ ഭാരതിക്കും ഭര്‍ത്താവ് ശൈലേഷ് കുമാറിനും ആദായനികുതി വകുപ്പ് നോട്ടീസയച്ചു. ജൂണ്‍ 6,7 തീയതികളില്‍ ചോദ്യം ചെയ്യലിനായി ഹാജരാവണം എന്നാവശ്യപ്പെട്ട് കൊണ്ടാണ് നോട്ടീസ്. ലാലുപ്രസാദ് യാദവിന്റേയും മക്കളുടേയും ബിനാമി ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി മെയ് 16ന് ഡല്‍ഹി മേഖലയിലെ 22 സ്ഥലങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.

ലാലുവിനേയും മക്കളേയും കൂടാതെ ആര്‍ജെഡി എംപിയായ പി.സി ഗുപ്തയുടേയും ഇവരുമായി ബന്ധമുള്ള ചില വ്യവസായികളുടേയും റിയല്‍ എസ്‌റ്റേറ്റ് ഏജന്റുമാരുടേയും ഹരിയാനയിലേയും ഗുരുഗ്രാമിലേയും വീടുകളിലും റെയ്ഡ് നടന്നിരുന്നു