Connect with us

International

നികുതി വെട്ടിപ്പ് മെസ്സിക്ക് 21 മാസം ജയില്‍ ശിക്ഷ

Published

|

Last Updated

മാഡ്രിഡ്: നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ അര്‍ജന്റീന ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിക്ക് 21 മാസം തടവ് ശിക്ഷ. സെപ്‌യിന്‍ സുപ്രീംകോടതിയാണ് വിധി പുറപ്പെടുവിപ്പിച്ചത്. മെസിയുടെ പിതാവ് ജോര്‍ജും കേസില്‍ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ജോര്‍ജിെന്റ തടവുശിക്ഷ 15 മാസമായി കുറച്ചു. ഇരുവര്‍ക്കും യഥാക്രമം 1.75 മില്യണ്‍ 1.3 മില്യണ്‍ ഡോളര്‍ പിഴയും വിധിച്ചിട്ടുണ്ട്.

20072009 കാലയളവില്‍ നികുതി വെട്ടിച്ചതുമായി ബന്ധപ്പെട്ട കേസില്‍ മെസി നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ബാഴ്‌സിലോണയിലെ കോടതിയാണ് മെസി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഇതിനെതിരെയാണ് മെസി സുപ്രീംകോടതിയെ സമീപിച്ചത്.

ക്രിമിനല്‍ കേസുകളല്ലാത്ത കുറ്റകൃത്യങ്ങളില്‍ രണ്ട് വര്‍ഷത്തില്‍ കുറവാണ് ശിക്ഷയെങ്കില്‍ ജയില്‍വാസം അനുഭവിക്കാനുള്ള സാധ്യത സെപ്‌യിനിലെ നിയമമനുസരിച്ച് വിരളമാണ്. മുമ്പ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാത്തവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

---- facebook comment plugin here -----

Latest