Ongoing News
മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ

മാഡ്രിഡ് :ലാ ലിഗയില്‍ റയല്‍ മാഡ്രിഡിന് 33ാം കിരീടം സമ്മാനിച്ചതിന് പിന്നാലെ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ. താന്‍ ഒരു മാലാഖയല്ല, അതേ സമയം മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നത് പോലെ ചെകുത്താനുമല്ലെന്ന് റൊണാള്‍ഡോ വ്യക്തമാക്കി.
ബുധനാഴ്ച്ച ഗാലിസിയന്‍സില്‍ സെല്‍റ്റാവിഗോയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ എതിര്‍ താരങ്ങള്‍ക്കെതിരെ ക്രിസ്റ്റിയാനോയുടെ പെരുമാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് താരം പൊട്ടിത്തെറിച്ചത്. “എന്നെക്കുറിച്ച് ഒന്നുമറിയാതെയാണ് ആളുകള്‍ സംസാരിക്കുന്നത്. അത് എന്നെ ബാധിക്കുന്ന കാര്യമാണ്. ഞാന്‍ ഒരു മാലാഖയല്ല. അതേസമയം മിക്ക ആളുകളും ചിന്തിക്കുന്നതു പോലെ ചെകുത്താനുമല്ല എന്ന് റൊണാള്‍ഡോ പറഞ്ഞു.
“ഇതുപോലെയുള്ള കാര്യങ്ങള്‍ എനിക്ക് ഇഷ്ടമല്ല.എനിക്ക് കുടുംബമുണ്ട്, അമ്മയുണ്ട്, മകനുണ്ട്. എന്നെക്കുറിച്ച് ഇങ്ങനെ വിഡ്ഡിത്തം പറയുന്നത് ഞാനെന്തിന് ഇഷ്ടപ്പെടണം” ക്രിസ്റ്റ്യാനൊ കൂട്ടിച്ചേര്‍ത്തു.