ബാബരി കേസില്‍ വാദം കേള്‍ക്കുന്നത് മറ്റന്നാളത്തേക്ക് മാറ്റി

Posted on: May 22, 2017 3:56 pm | Last updated: May 22, 2017 at 3:56 pm

ലകനോ: ബാബരി മസ്ജിദ് കേസില്‍ വാദം കേള്‍ക്കുന്നത് പ്രത്യേക സിബിഐ കോടതി മറ്റന്നാളത്തേക്ക് മാറ്റി. കേസിലെ ആറ് പ്രതികളില്‍ ഒരാളായ സതീഷ് പ്രധാന്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് വാദം കേള്‍ക്കുന്നത് നീട്ടിയത്.

ബാബരി കേസില്‍ ഈ മാസം 20 മുതലാണ് പ്രതിദിന വാദം കോടതി ആരംഭിച്ചത്. സുപ്രീം കോടതി നിര്‍ദേശപ്രകാരമാണ് പ്രത്യേക സിബിഐ കോടതിയില്‍ നടപടിക്രമങ്ങള്‍ തുടങ്ങിയത്.