തെരുവുനായയുടെ കടിയേറ്റ് മത്സ്യതൊഴിലാളി മരിച്ചു

Posted on: May 22, 2017 11:28 am | Last updated: May 22, 2017 at 4:28 pm

തിരുവനന്തപുരം: പുല്ലുവിളയില്‍ മത്സ്യതൊഴിലാളി നായയുടെ കടിയേറ്റ് മരിച്ചു. ജോസ്‌ക്ലിന്‍ എന്ന 45കാരനാണ് ദാരുണമായി മരിച്ചത്. ഇന്നലെ രാത്രിയാണ് ജോസിന് നായയുടെ കടിയേറ്റത്. ജോലി കഴിഞ്ഞു വന്ന ജോസ്‌ക്ലിന്‍ കടല്‍തീരത്തേക്ക് പോകവേ ഒരുകൂട്ടം നായ്ക്കള്‍ ജോസ്‌ക്ലിനെ ആക്രമിക്കുകയായിരുന്നു. കൈക്കും താടിക്കും മുഖത്തും ഗുരുതരപരിക്കേറ്റ ഇദ്ദേഹം ബോധരഹിതനായി കടപ്പുറത്ത് കിടക്കുകയായിരുന്നു. അബോധാവസ്ഥയില്‍ കിടക്കുന്ന ജോസ്‌ക്ലിനെ മറ്റ് മത്സ്യത്തൊഴിലാളികള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്‌