ഇന്ത്യന്‍ പൗരന്‍ പാക്ക് പിടിയില്‍

Posted on: May 21, 2017 4:24 pm | Last updated: May 22, 2017 at 11:14 am

ഇസ്ലാമാബാദ്: ഇന്ത്യന്‍ പൗരന്‍ പാക്കിസ്ഥാനില്‍ പിടിയില്‍. മതിയായ യാത്രാ രേഖകളില്ലാത്തതിനാലാണ് അറസ്‌റ്റെന്ന് പാക്കിസ്ഥാന്‍ വിശദീകരണം നല്‍കി. ഇസ്ലാമാബാദില്‍ വെച്ചാണ് ഇന്ത്യന്‍ പൗരനെ അറസ്റ്റ് ചെയ്തത്.

മുബൈ സ്വദേശിയെയാണ് അറസ്റ്റ് ചെയ്തതെന്ന് പാക് വാര്‍ത്താമാധ്യമങ്ങള്‍ അറിയിച്ചു. പാക് വിദേശകാര്യമന്ത്രാലയത്തില്‍ നിന്നും ഔദ്വോഗിക വിവരം ലഭ്യമായിട്ടില്ല.