ശ്രീഹരി സ്വാമിയുമായുള്ള ബന്ധം തള്ളാതെ കുമ്മനം രാജശേഖരന്‍

Posted on: May 20, 2017 3:17 pm | Last updated: May 20, 2017 at 8:26 pm
കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: ലൈംഗികാതിക്രമത്തിനിടെ ജനനേന്ദ്രിയം മുറിക്കപ്പെട്ട ശ്രീഹരി സ്വാമിയുമായുള്ള ബന്ധം തള്ളാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഹരിസ്വാമിക്ക് ബിജെപിയുമായോ എന്‍ഡിഎയുമായോ നേരിട്ട് ബന്ധമില്ല. മറ്റ് സംഘപരിവാര്‍ സംഘടനകളുമായി ബന്ധമുണ്ടോയെന്ന് അവര്‍ വ്യക്തമാക്കട്ടെ. തനിക്ക് എല്ലാ സ്വാമിമാരുമായും ബന്ധമുണ്ട്. പീഡനക്കേസില്‍ ഹരിസ്വാമിക്കെതിരായ അന്വേഷണം നടക്കട്ടേയെന്നും കുമ്മനം പറഞ്ഞു. കുമ്മനവും ഹരിസാമിയും വിവിധ പരിപാടികളില്‍ ഒരുമിച്ചു പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. 2010ല്‍ 120 ക്ഷേത്രങ്ങള്‍ ഏറ്റെടുക്കാനുള്ള മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ശ്രമത്തിനെതിരെ കുമ്മനത്തിനൊപ്പം അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ സന്ദര്‍ശിച്ച സംഘത്തില്‍ ഹരി സ്വാമിയുമുണ്ടായിരുന്നു. അന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റായിരുന്നു കുമ്മനം രാജശേഖര്‍. കൊല്ലത്തെ ഒരു ആശ്രമത്തിലെ അന്തേവാസിയായ ഗംഗേശാനന്ദ തീര്‍ത്ഥപാദം എന്ന പേരില്‍ അറിയപ്പെടുന്ന ഹരിസ്വാമിയുടെ ജനനേന്ദ്രിയം ഇന്നലെ രാത്രിയാണ് യുവതി മുറിച്ചത്.