വിദേശ വിനോദ സഞ്ചാരികളെ കൊള്ളയടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

Posted on: May 19, 2017 10:35 am | Last updated: May 19, 2017 at 9:37 am
SHARE

തിരുവനന്തപുരം: വിദേശ വിനോദ സഞ്ചാരികളെ കൊള്ളയടിക്കുന്ന കച്ചവടക്കാര്‍ക്കും ഏജന്റുമാര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ അറിയിച്ചു. തദ്ദേശീയരില്‍ നിന്ന് ഈടാക്കുന്നതിലധികം തുക ഈടാക്കുന്നതും ഏജന്റുമാരുടെ ചൂഷണവും ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നുമാണ് നടപടി.

ഭിന്നശേഷി സൗഹൃദമാക്കിയാല്‍ മാത്രമേ പുതിയ ടൂറിസം പദ്ധതികള്‍ക്ക് അംഗീകാരം നല്‍കൂ എന്ന ചട്ടം കൊണ്ടുവരുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണ്.
നിലവില്‍ ടൂറിസം കേന്ദ്രങ്ങളില്‍ ഭിന്നശേഷിക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണ് നടപടിയെന്നും മന്ത്രി പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തന സജ്ജമാകുന്നതോടെ മലബാര്‍ വിനോദ സഞ്ചാരമേഖലയില്‍ വന്‍ കുതിപ്പുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉത്തര മലമ്പാറിലെ ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. മന്ത്രി പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here