Connect with us

International

രാജ്യാന്തര കോടതിയുടെ ഇടപെടല്‍ അംഗീകരിക്കില്ല: വിധി തള്ളി പാക്കിസ്ഥാന്‍

Published

|

Last Updated

ഇസ്‌ലാമാബാദ്: ഇന്ത്യന്‍ പൗരനും മുന്‍ നാവികസേന ഉദ്യോഗസ്ഥനുമായ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ സ്‌റ്റേ ചെയ്ത രാജ്യാന്തര കോടതിയുടെ വിധി അംഗീകരിക്കില്ലെന്ന് പാകിസ്ഥാന്‍ ദേശീയസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണ് ഇതെന്നും ഇന്ത്യ യഥാര്‍ത്ഥ മുഖം മറയ്ക്കാന്‍ ശ്രമിക്കുന്നുവെന്നും പാക്ക് വിദേശകാര്യ വക്താവ് നഫീസ് സക്കറിയ പ്രതികരിച്ചു.

കേസില്‍ അന്തിമ വിധി പ്രഖ്യാപിക്കുന്ന വരെ വധശിക്ഷ നടപ്പാക്കരുതെന്നാണ് അന്താരാഷ്ട്ര കോടതി ഉത്തരവിട്ടിരിക്കുന്നത്.

കേസ് പരിഗണിക്കാന്‍ അന്താരാഷ്ട്ര കോടതിക്ക് അധികാരമില്ലെന്ന പാകിസ്ഥാന്റെ വാദവും കോടതി തള്ളിയിരുന്നു.