കലാഭവന്‍ മണിയുടെ മരണം: അന്വേഷണം സിബിഐ ഏറ്റെടുത്തു

Posted on: May 18, 2017 2:57 pm | Last updated: May 18, 2017 at 9:10 pm

തൃശൂര്‍: നടന്‍ കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണം സിബിഐ ഏറ്റെടുത്തു. സിബിഐ ഇന്‍സ്‌പെക്ടര്‍ വിനോദ് ചാലക്കുടി സി ഐയില്‍ നിന്ന് എത്തി കേസ് ഡയറി ഏറ്റുവാങ്ങി. മണിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ഹൈക്കോടതി സിബിഐയോട് കേസ് ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസ് സിബിഐക്ക് വിട്ട് സംസ്ഥാന സര്‍ക്കാരും ഉത്തരവിറക്കിയിരുന്നെങ്കിലും അന്വേഷണം ഏറ്റെടുക്കാന്‍ സി ബി ഐ വിമുഖത കാണിക്കുകയായിരുന്നു. മരണത്തില്‍ അസ്വഭാവികതയോ ദുരുഹതയോ കണ്ടെത്താനായിട്ടില്ലെന്നും അതിനാല്‍ കേസ് ഏറ്റെടുക്കാന്‍ കഴിയില്ലെന്നുമായിരുന്നു സി ബി ഐ നിലപാട്. എന്നാല്‍ മരണത്തില്‍ ഗുഢാലോചനയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.